ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിലെ മികച്ച താരമായി എർലിങ് ഹാലൻഡ്

അഭിറാം മനോഹർ| Last Modified ഞായര്‍, 28 മെയ് 2023 (15:42 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിലെ മികച്ച താരമായി എര്‍ലിങ് ഹാലന്‍ഡിനെ തിരെഞ്ഞെടുത്തു.പ്രീമിയര്‍ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും 22കാരനായ ഹാലന്‍ഡിനാണ്. തന്റെ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണിലാണ് ഹാലന്‍ഡിന്റെ നേട്ടം. ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് താരം പ്രീമിയര്‍ ലീഗിലെത്തിയത്.

ജര്‍മന്‍ ലീഗില്‍ തിളങ്ങിയ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയമാകുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തിയെങ്കിലും പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണില്‍ കളിച്ച 35 മത്സരങ്ങളില്‍ നിന്നും 36 ഗോളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഹാലന്‍ഡിന് സ്വന്തമായി. 36 ഗോളുകള്‍ക്ക് പുറമെ 8 അസിസ്റ്റുകളും ഈ സീസണില്‍ ഹാലന്‍ഡിന്റെ പേരിലുണ്ട്. ഇത് തുടര്‍ച്ചയായ നാലാം സീസണിലാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം സിറ്റിയിലേക്കെത്തുന്നത്. 2019-20,2021-22 സീസണുകളില്‍ കെവിന്‍ ഡിബ്ര്യൂയ്‌നെയും 2020-21 സീസണില്‍ റൂബന്‍ ഡയസുമാണ് പുരസ്‌കാരം നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :