ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാണികളെത്തുന്നു, നിയന്ത്രണങ്ങളോടെ പ്രവേശനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 നവം‌ബര്‍ 2020 (13:16 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത ആഴ്ച്ച മുതൽ നിയന്ത്രണങ്ങളോടെ കാണികളെ പ്രവേശിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്.

നിലവിൽ ഡിസംബർ 2നാണ് ബ്രിട്ടണിലെ ലോക്ക്ഡൗൺ അവസാനിക്കുക. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ കാണികളെ പ്രവേശിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞ സ്ഥലങ്ങളിൽ 4000 കാണികളെയാകും ആദ്യം പ്രവേശിപ്പിക്കുക. നിയന്ത്രണങ്ങൾ കൂടിയ സ്ഥലങ്ങളിൽ 2000 പേർക്കും പ്രവേശനം നൽകും.

ഒക്‌ടോബർ മാസത്തോടെ സ്റ്റേഡിയത്തിലേക്ക് കാണികളെ തിരിച്ചെത്തിക്കാനാണ് ബ്രിട്ടൺ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് കേസുകൾ ഉയർന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :