രാജ്യത്ത് ആദ്യം എത്തുക ഓക്‌സ്ഫഡിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍: ജനുവരിയോടെ വിതരണം ആരംഭിയ്ക്കും എന്ന് റിപ്പോര്‍ട്ടുകള്‍

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (12:05 IST)
ഡല്‍ഹി: ഇന്ത്യയില്‍ ആദ്യം വിതരണത്തിനെത്തുക ഓക്‌സ്ഫഡ് സര്‍വകലാശാലായും ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷില്‍ഡ് വാക്‌സിന്‍. ജാനുവരിയോടെ വാകിന് രാജ്യത്ത് വിതരണത്തിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനത്തൊടെ ലഭിയ്ക്കും. ഇന്ത്യയില്‍ മൂന്നുഘട്ടങ്ങളിലായി നടന്ന വാക്‌സിന്‍ പരീക്ഷണങ്ങളില്‍ വക്‌സിന്‍ 70.4 ശതമാനം സ്ഥിരത പുലര്‍ത്തി എന്നാണ് വാക്‌സ്‌നിന്റെ ഇന്ത്യയിലെ ചുമതലക്കാരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.

കൊവിഷീല്‍ഡ് വക്‌സിന്‍ രാജ്യത്ത് ഉടന്‍ ലഭ്യമാക്കും എന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ സൈറസ് പൂനെവാല പറഞ്ഞു. 'കോവിഡിനെതിരായ വാക്സിന്‍ ഉടന്‍ ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷ. വാക്സിന്‍ പൊതു വിപണിയിലെത്തിക്കാന്‍ ആവശ്യമായ അടിയന്തരാനുമതിക്കായി അടുത്ത 45 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ അപേക്ഷിക്കും,' പൂനെവാല വ്യക്തമാക്കി. കൊവിഷീല്‍ഡ് വാസ്‌കിന്റെ രണ്ട് ഡോസിന് 1,000 രൂപയായിരിയ്ക്കും പരമാവധി വില എന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :