1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano Ronaldo leaving Juventus

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടുമോ?

Cristiano Ronaldo
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് ക്ലബ് വിടും എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, റൊണാള്‍ഡോ യുവന്റസ് വിടാന്‍ യാതൊരു സാധ്യതയും നിലവില്‍ കാണുന്നില്ലെന്ന് ക്ലബ് ഫുട്‌ബോള്‍ ഡയറക്ടര്‍ പറഞ്ഞു. റൊണാള്‍ഡോ ക്ലബ് വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ക്ലബ് ഡയറക്ടര്‍ തള്ളികളഞ്ഞു. യൂറോ കപ്പിന് ശേഷം റൊണാള്‍ഡോ ക്ലബിലേക്ക് എത്തുമെന്ന് ഫെഡറിക്കോ ചെറുബിനി പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണിലായി യുവന്റസിന് വേണ്ടി 101 ഗോളുകള്‍ നേടിയ താരമാണ് റൊണാള്‍ഡോ. ക്ലബ് മാറാനുള്ള നീക്കങ്ങളൊന്നും റൊണാള്‍ഡോ നടത്തുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. 
 
അടുത്ത ലേഖനം
ആരതിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന് 21 വയസ്, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്; ഒടുവില്‍ വിവാഹം