സൂപ്പർതാരത്തിനും കൊവിഡ്: പിഎസ്‌ജിയിൽ ആശങ്ക

അഭിറാം മനോഹർ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (19:06 IST)
പിഎസ്‌ജി ഫുട്‌ബോൾ ക്ലബിലെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അർജന്റൈൻ സൂപ്പർതാരമായ എയ്‌ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവർക്കാണ് അസുഖം ബാധിച്ചത്. കൂടാതെ ടീമിലെ മറ്റ് സൂപ്പർതാരങ്ങൾക്കും അസുഖം ബാധിച്ചതായി സംശയമുണ്ട്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം അവധി ആഘോഷിക്കാനായി ഡി മരിയയും പരേഡസും അടങ്ങി‌യ താരങ്ങൾ സ്പെയിനിലെ ഇബിസയിലേക്ക് യാത്രപോയിരുന്നു. തിരിച്ച് പാരിസിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ടീമിലെ ഗോൾ കീപ്പറായ കെയ്‌ലർ നവാസ്,മൗറോ ഇക്കാർഡി,ആൻഡഫെരേര,നെയ്‌മർ എന്നിവരും ഡി മരിയക്കൊപ്പം ഇബിസയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇവർക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത അധികമാണ്. ഇവരുടെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :