ബാഴ്‌സ ആരാധകർക്ക് ആശ്വാസം: മെസ്സി തുടരും, കോമാൻ പുതിയ പരിശീലകൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (19:35 IST)
ബാഴ്‌സലോണ ആരാധകർക്ക ആശ്വാസവാർത്തയുമായി ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു. ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ബാഴ്സലോണയുടെ പുതിയ പരിശീലകനാകുമെന്നും സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമെന്നും ബര്‍തോമ്യു ബാഴ്സയുടെ ഔദ്യോഗിക ടിവി ചാനലില്‍ പറഞ്ഞു.

പ്രതീക്ഷിക്കുന്നത് പോലെതന്നെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ തന്നെ ബാഴ്‌സയുടെ പുതിയ പരിശീലകനാകും.അദ്ദേഹത്തെ ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ ശൈലി എങ്ങനെയായിരിക്കും എന്നതിനെ പറ്റി ഞങ്ങൾക്ക് നല്ല ധാരണയുണ്ട് ക്ലബ് വ്യക്തമാക്കി. ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് മെസ്സി ആഗ്രഹിക്കുന്നത്. ഇക്കാര്യം മെസ്സി തന്നെ പറഞ്ഞിട്ടുണ്ട്. കോമാന്റെ പദ്ധതികളിലും മെസ്സി തന്നെയാണ് ടീമിന്റെ നട്ടെല്ലെന്ന് വ്യക്തമാക്കിയിരുൻനു ബർതോമ്യു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :