1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. C K Vineeth

ബ്ലാസ്റ്റേഴ്സിൽ നിൽക്കുന്നതുകൊണ്ട് കാര്യമില്ല, സി കെ വിനീത് ചെന്നൈയിൻ എഫ് സിയിലേക്ക് !

വാർത്ത
കൊച്ചി: ആരാധകരുടെ പിന്തുണയൊന്നും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തുനയായില്ല. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് ഡേവിഡ് ജെയിംസിനെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സി കെ വിനീത് ടീം വിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
 
സി കെ വിനീത് ചെന്നൈയിൻ എഫ്സിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അടുത്തമാസം നടക്കുന്ന. ട്രാൻസ്‌ഫർ വിൻഡോയിലൂടെയായിരിക്കും സി കെ വിനീത് ചെന്നൈയിനിൽ എത്തുക എന്നാണ് സൂചന
 
എ എഫ് സി കപ്പിനു മുപായി ടീം  കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിനീതിനെ ചെന്നൈയിൻ പാളയത്തിൽ എത്തിക്കാൻ ചെന്നൈ നീക്കങ്ങൾ ആരംഭിച്ചതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ചെന്നൈയിൻ എഫ് സിയുടെ പ്രധാന സ്ട്രൈക്കറായ  ജെജെ ലാല്‍ പെഖുല ഫോമിലല്ലാത്തതും വിനീതിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുടെ പ്രധാന കാരണമാണ്. അതേസമയം ട്രാൻസ്ഫറിനെ സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
‘താല്‍ക്കാലിക ക്യാപ്‌റ്റന്‍, ഒളിച്ചോടുന്നവന്‍, ഉത്തരവാദിത്വമില്ലാത്തവന്‍’; പെയ്‌നെ നാണംകെടുത്തിയ പന്ത് - ശാസനയുമായി അമ്പയര്‍