പ്രീമിയം കാർ ഓഫ് ദ് ഇയറ് പുരസ്കാരം നേടി വോള്‍വോ XC 40

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (15:38 IST)
പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുകയാണ് വോൾവോയുടെ XC 40 എന്ന ആഡംബര കാർ. ഒരു ആഡംബര കാർ ഈ പുരസ്കാരം നേടുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ കാർ ഓഫ് ദ് ഇയർ പുരസ്കാര ചടങ്ങിലാണ് വോൾവോ XC 40 പ്രീമിയം കാർ ഓഫ് ദ് ഇയറായി പ്രഖ്യാപിച്ചത്.

വളരെ വിലകൂടിയ ആഡംബര കാറുകളിൽ മാത്രം നൽകാറുള്ള അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ച് പ്രീമിയം കാറ്റഗറിയിൽ പുറത്തിറങ്ങിയ വാഹനം, വളരെ വേഗം തന്നെ വിപണിയിൽ ശ്രദ്ധ നേടിയിരുന്നു. പുരസ്കാരം പുതുവർഹത്തിൽ വാഹനത്തിന്റെ വിൽപ്പനയിൽ നേട്ടമുണ്ടാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഓട്ടോകാര്‍ അവാര്‍ഡുകളില്‍, കോംപാക്‌ട് ലക്ഷ്വറി എസ് യു വി ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും നേരത്തെ വാഹനം സ്വന്തമാക്കിയിരുന്നു.

സ്വീഡിഷ് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന വാഹനത്തിൽ മികച്ച ആഡംബര സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വലിയ സൺ‌റൂഫാണ് വാഹനത്തിൽ എടുത്തുപറയേണ്ട ഒരു സവിശേഷത. 190 PS കരുത്തും 400 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :