സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 28 ഡിസംബര്‍ 2018 (16:53 IST)
കാസർഗോഡ്: കത്തി വിശി മാതാവിനെ കൊപ്ലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 9ആം ക്ലാസുകരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ
രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പച്ചംപള്ളം സ്വദേശി 34കാരനായ അബ്ദുൽ കരീമാണ് കുറ്റം ചെയ്തതായി കാസർഗോഡ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച കോടതി വിധിക്കും
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തു പതിമൂന്നുകാരിയെ രണ്ടാനച്ചൻ പീഡിപ്പിക്കുകയായിരുന്നു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കയ്യിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ടാനച്ഛൻ തന്നെ നേരത്തെയും പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനനത്തിന് ഇരയാകുന്ന കേസുകളിൽ ഒരു വർഷത്തിനുള്ളിൽ ശിക്ഷ വിധിക്കണം എന്ന് സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കേസിൽ വേഗത്തിൽ തീർപ്പുണ്ടായത്. എട്ട് മാസം നീണ്ട വാദത്തിനൊടുവിൽ ഇന്ത്യൻ ശിക്ഷാ നിയമം 376 (എഫ്), 506 (2), 324 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു.