അഭിറാം മനോഹർ|
Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (19:47 IST)
ജൂണ്‍,ജൂലൈ മാസങ്ങളിലായി നടക്കാനിരിക്കുന്ന
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസിലീന്റെ സൂപ്പര്‍ താാരം നെയ്മര്‍ ജൂനിയര്‍ കളിക്കാന്‍ സാധ്യത കുറവെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്ക് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തിലാണ് സൂപ്പര്‍ താരം. ടൂര്‍ണമെന്റിന് മുന്നോടിയായി നെയ്മര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്നാണ് ബ്രസിലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലിനായി കളിക്കുന്നതിനിടെയാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഏറെക്കാലമായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ജൂലൈ ആകുമെന്നാണ് അറിയുന്നത്. നിലവില്‍ 32കാരനായ താരത്തിന് കോപ്പ അമേരിക്ക നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാണ്. ഇതുവരെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കാന്‍ താരത്തിനായിട്ടില്ല. സ്ഥിരമായി പരിക്ക് അലട്ടുന്ന നെയ്മര്‍ക്ക് ഇത്തവണ അവസരം നഷ്ടമായാല്‍ പിന്നീട് കിരീടം സ്വന്തമാക്കുക എന്നത് കഠിനമായിരിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്.