ബ്രസീലിന് മരണ മണി ! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സാംബാ താളം നിലച്ചു; ക്രൊയേഷ്യ സെമി ഫൈനലില്‍

ബ്രസീലിന് വേണ്ടി നെയ്മറും ക്രൊയേഷ്യയ്ക്ക് വേണ്ടി ബ്രൂണോ പെറ്റ്‌കോവിച്ചുമാണ് ഗോളുകള്‍ നേടിയത്

രേണുക വേണു| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (23:25 IST)

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ക്രൊയേഷ്യയുടെ ജയം. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെയും ക്രൊയേഷ്യ പരാജയപ്പെടുത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയാല്‍ ഉറപ്പായും ജയിക്കുമെന്ന ശരീരഭാഷയായിരുന്നു ക്രൊയേഷ്യയ്ക്ക് തുടക്കം മുതല്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും അടിക്കാനായില്ല. അധിക സമയത്താണ് ഇരു ടീമുകളുടേയും ഓരോ ഗോള്‍ പിറന്നത്. ബ്രസീലിന് വേണ്ടി നെയ്മറും ക്രൊയേഷ്യയ്ക്ക് വേണ്ടി ബ്രൂണോ പെറ്റ്‌കോവിച്ചുമാണ് ഗോളുകള്‍ നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :