1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs UAE warm Up Match Result

പരിശീലന മത്സരത്തില്‍ തീയായി അര്‍ജന്റീന; യുഎഇയെ തോല്‍പ്പിച്ചത് എതിരില്ലാത്ത അഞ്ച് ഗോളിന്

Argentina vs UAE warm Up Match Result
ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന. ആരാധകരുടെ പ്രതീക്ഷകള്‍ കാക്കുന്ന വിധമാണ് മെസിയും സംഘവും പരിശീലന മത്സരത്തില്‍ കളം നിറഞ്ഞത്. 
 
ജൂലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയ രണ്ടാം ഗോള്‍ നേടി. 36-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ഗോള്‍ നേടി തന്റെ ഗോളുകളുടെ എണ്ണം രണ്ടാക്കി. ഇതോടെ 3-0 ത്തിന് അര്‍ജന്റീന മുന്നിലെത്തി. 44-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി നാലാം ഗോള്‍ നേടിയത് സാക്ഷാല്‍ ലയണല്‍ മെസി തന്നെ. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ കോറിയയിലൂടെ അര്‍ജന്റീനയുടെ ഗോള്‍ നേട്ടം അഞ്ചാക്കി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഫിഫ ലോകകപ്പ്: അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നെല്ലാം?