1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristaino ronaldo against wayne rooney

അവൻ കരിയർ അവസാനിപ്പിച്ചപ്പോഴും ഞാൻ കളിച്ചുകൊണ്ടിരിക്കുന്നു, റൂണിയ്ക്ക് എന്നോട് അസൂയ : ക്രിസ്റ്റ്യാനോ റൊണാൾഡൊ

Wayne rooney
തനിക്കെതിരെ വെയ്ൻ റൂണി നടത്തിയ വിമർശനങ്ങൾ അസൂയ കൊണ്ടാണെന്ന് മുൻ സഹതാരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. റൊണാൾഡോയുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് റൂണി പറയുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് താരത്തിൻ്റെ വിമർശനം.
 
എന്തുകൊണ്ടാണ് അവനെന്ന് മോശമായി വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. അവൻ്റെ കരിയർ അവസാനിക്കുകയും ഞാൻ അപ്പോഴും ടോപ് ലെവൽ ഫുട്ബോൾ കളിക്കുകയും ചെയ്യുന്നത് കൊണ്ടായിരിക്കും. ഞാൻ അവനേക്കാൾ മികച്ച രീതിയിലാണ് ഇരിക്കുന്നതെന്ന് ഞാൻ പറയില്ല. സത്യം അങ്ങനെയാണെങ്കിലും. പ്രമുഖ ബ്രോഡ്കാസ്റ്ററായ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒരു സൂപ്പർ ടീമിനെ തയ്യാറാക്കി മോർഗൻ പടിയിറങ്ങി, രോഹിത് ഇംഗ്ലണ്ട് മുൻ നായകനെ കണ്ടുപഠിക്കണമെന്ന് വിമർശനം