1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina Quarter final Copa America

തോറ്റാല്‍ സെമി കാണാതെ പുറത്ത് ! നിര്‍ണായക മത്സരത്തിനായി അര്‍ജന്റീന ഇറങ്ങുന്നു

അര്‍ജന്റീനയ്ക്കായി സൂപ്പര്‍താരം ലയണല്‍ മെസി ഇറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്

Argentina
കോപ്പ അമേരിക്കയിലെ നിര്‍ണായക മത്സരത്തിനായി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഇറങ്ങുന്നു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30 നാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോര്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ തോറ്റാല്‍ അര്‍ജന്റീന സെമി കാണാതെ പുറത്താകും. 
 
അര്‍ജന്റീനയ്ക്കായി സൂപ്പര്‍താരം ലയണല്‍ മെസി ഇറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്. പരുക്കിനെ തുടര്‍ന്ന് പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല. മെസി കളിക്കുമോ എന്ന കാര്യത്തില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല. സെമിയിലേക്ക് എത്തിയാല്‍ മെസി കളിക്കേണ്ടത് അത്യാവശ്യമായതിനാല്‍ ക്വാര്‍ട്ടറില്‍ കൂടി താരത്തിനു വിശ്രമം അനുവദിക്കാനാണ് സാധ്യത. 
 
അതേസമയം ക്വാര്‍ട്ടര്‍, സെമി മത്സരങ്ങള്‍ക്ക് കോപ്പ അമേരിക്കയില്‍ എക്‌സ്ട്രാ ടൈം ഉണ്ടായിരിക്കില്ല. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയില്‍ ആയാല്‍ വിജയികളെ തീരുമാനിക്കുക പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ആയിരിക്കും. 
 
അടുത്ത ലേഖനം
ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ തന്നെ, ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പുകളും വേദികളുമായി