അര്‍ജെന്റീനയില്‍ കാണികള്‍ കളിക്കാരനെ മര്‍ദ്ദിച്ച് കൊന്നു

Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (14:37 IST)
കളിക്കാര്‍ തമ്മിലുള്ള വാക്കേറ്റം കാണികളേറ്റെടുത്തപ്പോള്‍ ഒരു കളിക്കാരന്റെ ജീവന്‍ പൊലിഞ്ഞു. ഫ്രാങ്കോ നീറ്റോ എന്ന കളിക്കാരനാണ്‌ കണികളുടേയും എതിര്‍ ടീമംഗങ്ങളുടേയും മര്‍ദ്ദനത്തില്‍ മരണമടഞ്ഞത്‌.
 
അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ലീഗുകളില്‍ ടിറോ ഫെഡറലും മറ്റൊരു ക്‌ളാബ്ബായ ചക്കാരിത്ത ക്‌ളബ്ബും തമ്മിലുള്ള  മത്സരത്തിനിടയിലാണ് സംഭവം നടന്നത്. കളി അവസാനിക്കാന്‍ പത്തു മിനിറ്റ്‌ മാത്രം ബാക്കി നില്‍ക്കേ കളിക്കാര്‍ തമ്മില്‍ തുടങ്ങി വെച്ച തല്ല്‌  എതിര്‍ ടീമംഗങ്ങളും റിസര്‍വ്‌ ബഞ്ചില്‍ ഇരിക്കുന്നവരും ഒഫീഷ്യലുകളും പിന്നീട്‌ കാണികളിലേക്കും പടരുകയായിരുന്നു. 
 
നിരവധി പേര്‍ ചേര്‍ന്ന്‌ നീറ്റോയെ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് പോലീസ്‌ പറയുന്നു. അര്‍ജെന്റീനയില്‍ ഗ്രൗണ്ടിന്‌ പുറത്ത്‌ നടന്ന് ഫുട്‌ബോള്‍ കലാപങ്ങളില്‍ 15 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാങ്കോ നീറ്റോ  ടിറോ ഫെഡറലിന്റെ ക്യാപ്റ്റനാണ്
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :