ബര്‍ലിന്‍|
VISHNU.NL|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (09:01 IST)
ഹോളോകോസ്റ്റ് സംഭവത്തിന്‍റെ മുഖ്യസൂത്രധാരന്‍ അലോയിസ് ബ്രൂണര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് ആയിരക്കണക്കിന് ജൂതന്മാരെ ഗ്യാസ് ചേംബറില്‍ കൂട്ടക്കൊല ചെയ്ത സംഭവമാണ് ഹോളോകോസ്റ്റ്. ഇതിന്റെ സൂത്രധാരനായിരുന്ന അന്നത്തെ നാസി ഉദ്യോഗസ്ഥനും ഹിറ്റ്‌ലറുടെ സേനയായ എസ്എസ്സിന്‍റെ ക്യാപ്റ്റനുമായിരുന്ന ബ്രൂണര്‍ സിറിയയില്‍ വെച്ച് നാലുവര്‍ഷം മുമ്പേ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജര്‍മന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബ്രൂണര്‍ തൊണ്ണൂറ്റെട്ടാം വയസ്സില്‍ മരിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. രണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന ഹോളോകോസ്റ്റ് സംഭവത്തില്‍ 1,28,000-ലേറെ ജൂതന്മാരെയാണ് ബ്രൂണറുടെ നേതൃത്വത്തില്‍ കൂട്ടക്കൊലചെയ്തത്.
ഇയാള്‍ ഹിറ്റ്‌ലറുടെ മരണത്തോടെ സിറിയയിലേയ്ക്ക് ഒളിച്ചോടുകയായിരുന്നു.
ബ്രൂണറെ വധിക്കാന്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇയാള്‍ റിയന്‍ ഭരണാധികാരി ബാഷര്‍ അല്‍അസദിന്‍റെ ഉപദേശകനായിരുന്നുവെന്ന് സ്തീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. 1985-ല്‍ ഒരു ജര്‍മന്‍ വാര്‍ത്താ മാസികയ്ക്കാണ് ബ്രൂണര്‍ അവസാനമായി അഭിമുഖം നല്‍കിയത്. കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതല്‍ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു ബ്രൂണറുടെ മറുപടി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.