മാവോയിസ്റ്റ് ആക്രമണം: 13 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

  മാവോയിസ്റ്റ് ആക്രമണം , ചത്തീസ്ഗഡ് , സിആര്‍പിഫ്
ഛത്തീസ്ഗഡ്| jibin| Last Updated: തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (18:18 IST)
ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന ശക്തമായ ആക്രമണത്തില്‍ സിആര്‍പിഫ് ഡെപ്യൂട്ടി കമാന്‍ഡന്റും അസി കമാന്‍ഡന്റും ഉള്‍പ്പെടെ 13 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ ചിന്തഗുഫ പ്രദേശത്താണ് ആക്രമണം ഉണ്ടായത്.

മാവോയിസ്‌റ്റ് സാന്നിധ്യം അറിഞ്ഞെത്തിയെ ജവാന്മാര്‍ക്ക് നേരെ ഗ്രാമീണരെ കവചമാക്കി നിര്‍ത്തി മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരെല്ലാം 223മത് ബറ്റാലിയനില്‍ ഉള്ളവരാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടതായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :