തീവ്രവാദി ആക്രമണം: ആറു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു

കശ്മീരില്‍ വെടിവെപ്പ് , തീവ്രവാദി ആക്രമണങ്ങള്‍ , സുരക്ഷാ സേന
ജമ്മു| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (17:03 IST)
ജമ്മു കശ്മീരില്‍ വീണ്ടും പാക് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ്. വെടിവയ്പ്പില്‍ ആറു ഭീകരവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച് രാവിലെ മുതലാണ് ജമ്മുവിലെ കുപ്വാര ജില്ലയിലെ നൌഗം സെക്ടറില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

ബുധനാഴ്ച് രാവിലെ നൌഗം സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിവെക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ആറു ഭീകരവാദികളും കൊല്ലപ്പെടുകയായിരുന്നു. ഇന്നലെ ഇതേ സ്ഥലത്ത് നിയന്ത്രണ രേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വെടിവച്ചുകൊന്നിരുന്നു. കഴിഞ്ഞ ആഴ്ച് അര്‍നിയ സെക്ടറില്‍ നുഴഞ്ഞുകയറിയ നാലു ഭീകരരെ സൈന്യം വധിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :