അനുബന്ധ വാര്‍ത്തകള്‍
- ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുഞ്ഞിനെ കൊന്നശേഷം ഭാര്യ തൂങ്ങിമരിച്ചു
- Mili Trailer |'ഹെലന്' റീമേക്ക് 'മിലി' ട്രെയിലര്‍, റിലീസ് നവംബര്‍ നാലിന്
- Mili Teaser |'ഹെലന്' റീമേക്ക് 'മിലി' ടീസര്‍, റിലീസ് നവംബര്‍ നാലിന്
- 'ഹെലന്' 'മിലി'ആയപ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് റീമേക്ക്, ഫസ്റ്റ് ലുക്ക്
- പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് രണ്ടാമതൊരു ബസ് കൂടി
സാവി - ഇനിയേസ്റ്റ സഖ്യത്തെ ഓർമിപ്പിച്ച് ഗാവി - പെഡ്രി കൂട്ടുക്കെട്ട്, കോസ്റ്റാറിക്കയ്ക്കെതിരെ പൂർത്തിയാക്കിയത് 152 പാസുകൾ
കോസ്റ്റാറിക്കക്കെതിരായ സ്പെയിനിൻ്റെ മത്സരം സ്പെയിനിൻ്റെ ഭാവി യുവതാരങ്ങളിൽ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു. സ്പെയിനിൻ്റെ സുവർണ്ണ തലമുറയിലെ മധ്യനിരയിലെ ഇതിഹാസങ്ങളായ സാവി- ഇനിയേസ്റ്റ സഖ്യത്തിന് സമാനമായ പ്രകടനമാണ് ഗാവി- പെഡ്രീ സഖ്യം ഇന്നലെ പുറത്തെടുത്തത്.
മത്സരത്തിൽ 152 പാസുകളാണ് പെഡിയും ഗാവിയും തമ്മിൽ നടന്നത്. 1962ന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീമിൽ 2 കൗമാരതാരങ്ങളുടെ സഖ്യം ആദ്യ ഇലവനിൽ വരുന്നത്. 18 വയസ്സ് മാത്രമാണ് ഗാവിയുടെ പ്രായം. എന്നാൽ പരിചയസമ്പന്നനായ താരത്തിൻ്റേത് പോലുള്ള പ്രകടനമാണ് ഗാവി പുറത്തെടുക്കുന്നത്.