ഡെക്കോയ്‌ക്ക് ചെല്‍‌സിയോട് മോഹം

chelsea goal
FILEFILE
പുതിയ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍‌സിയില്‍ കളിക്കാനാണ് പോര്‍ച്ചുഗലിന്‍റെ ബാഴ്‌സിലോണ മിഡ്ഫീല്‍ഡര്‍ ഡെക്കോയ്‌ക്ക് താല്പര്യം. ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുക കൂടിയാണ് ബാഴ്‌സിലോണയുടെ പ്ലേമേക്കര്‍. പഴയ പരിശീലകന്‍ ജോസ് മൊറീഞ്ഞോയുമായി ഒരിക്കല്‍ കൂടി ഒത്തു ചേരാനുള്ള പൂതിയാണ് ഡെക്കോയുടെ ആഗ്രഹത്തിനു പിന്നില്‍.

ബാഴ്‌സിലോണയുടെ തട്ടകമായ ന്യൂ കാമ്പിലേക്ക് വരുന്നതിനു മുമ്പ് ഡെക്കോയുടെ ക്ലബ്ബായ എഫ് സി പോര്‍ട്ടോയുടെ പരിശീലകനായിരുന്നു മൊറീഞ്ഞോ. എന്നാല്‍ സ്പാനിഷ് ലീഗില്‍ കളീക്കാനെത്തിയതോടെ മൊറീഞ്ഞോയുമായുള്ള ഡെക്കോയുടെ ബന്ധം മുറിഞ്ഞു. മൊറീഞ്ഞോയാകട്ടെ ഇംഗ്ലണ്ടിലേക്കു കടക്കുകയും ചെയ്‌‌തു.

എന്നാല്‍ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ട്രാന്‍സ്‌ഫര്‍ വിപണിയില്‍ ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്ന് ഡെക്കോയുടെതായിരുന്നു. കാറ്റലോണിയന്‍ ക്ലബ്ബു വിടുന്നു എന്ന വാര്‍ത്ത പരന്നപ്പോള്‍ തന്നെ മൊറീഞ്ഞോയുടെ ആശയങ്ങള്‍ക്കൊപ്പം ഒരുഈക്കല്‍ കൂടി ഇറങ്ങാനുള്ള ആശ ബ്രസീലിയന്‍ വംശജനായ ഈ മിഡ്‌ഫീല്‍ഡര്‍ മറച്ചു പിടിക്കുന്നുമില്ല.

പോര്‍ട്ടോ:| WEBDUNIA|
പോര്‍ട്ടോയിലെ തന്‍റെ കരിയറില്‍ മൊറീഞ്ഞോയുടെ സ്വാധീനം കലര്‍ന്നിട്ടുണ്ടെന്നു തുറന്നു സമ്മതിക്കാ‍നും ഡെക്കോ തയ്യാറാകുന്നു. മാത്രമല്ല ഇംഗ്ലീഷ് ലീഗില്‍ കളിക്കാനുള്ള ചിരകാല അഭിലാഷവും ഇതിനു പിന്നിലുണ്ട്. ബാഴ്‌സിലോണയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ചെല്‍‌സിയേയും പോലുള്ള മികച്ച ക്ലബ്ബുകള്‍ക്കായി മികച്ച പൊസിഷനില്‍ കളിക്കാനാകുക എന്നത് വലിയ കാര്യമാണെന്നതാണ് ഡെക്കോയുടെ പക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :