ബ്രസീല്‍ കോപ്പയിലും വീണു

mexico goal celebration
പ്യൂറേട്ടോ ഓര്‍ഡാസ്:| WEBDUNIA|
file
ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിനു പിന്നാലെ കോപ്പാ അമേരിക്കന്‍ ഫുട്ബോളിലും ചാമ്പ്യന്‍‌മാരായ ബ്രസീലിനു ആദ്യ മത്സരത്തില്‍ ചുവടു പിഴച്ചു. ആദ്യ റൌണ്ടില്‍ അരങ്ങേറിയ ബ്രസീലിനു ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകള്‍ക്കായിരുന്നു മെക്‍സിക്കോ ഷോക്ക് നല്‍കിയത്. മെക്‍സിന്‍ വിജയത്തിലെ കയ്യടി നല്‍കേണ്ടത് ഗോള്‍ കീപ്പര്‍ ഗ്വില്ലര്‍മോ ഒക്കോവയ്‌കാണ്.

ബ്രസീലിന്‍റെ ഒരു ഡസന്‍ ഗോള്‍ അവസരങ്ങളാണ് ഒക്കോവ ഉജ്വല സേവുകളിലൂടെ രക്ഷപ്പെടുത്തിയത്. ‍23, 29 മിനിറ്റുകളിലായി മെക്‍സിക്കോ നേടിയ ഗോളുകളില്‍ നെറി കാസ്റ്റില്ലോയുടെയും റാമോണ്‍ മൊറാലസിന്‍റെയും പ്രതിഭാ സ്‌പര്‍ശമുണ്ടായിരുന്നു. യുവാന്‍ കാര്‍ലോസ് കാഷോയുടെ പാസ് സ്വീകരിച്ച് നെറി കാസ്റ്റല്ലോ ആദ്യ ഗോള്‍ നേടി.

ആറു മിനിറ്റു കഴിഞ്ഞപ്പോള്‍ 25 വാര അകലത്തില്‍ നിന്നും എടുത്ത ഫ്രീകിക്ക് വലയില്‍ എത്തിച്ച് മൊറാലസ് ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ടാം പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ റോബീഞ്ഞോയുടെ നേതൃത്വത്തില്‍ ബ്രസീല്‍ തുറന്നെടുത്തെങ്കിലും ഒന്നും ഗോളായില്ല. കൂട്ടത്തില്‍ റോബീഞ്ഞോയുടെ മനോഹരമായ ബൈസൈക്കിള്‍ കിക്കുമുണ്ടായിരുന്നു.

തുടര്‍ച്ചയായി രണ്ടാം തവണയാ‍ണ് ബ്രസീലിനെ ഒരു മേജര്‍ ടൂര്‍ണമെന്‍റില്‍ മെക്‍സിക്കോ വീഴ്ത്തുന്നത് 2005 ല്‍ ജര്‍മ്മനിയില്‍ നടന്ന കോണ്‍ ഫെഡറേഷന്‍ കപ്പിലെ ആദ്യ റൌണ്ടിലും മെക്‍സിക്കോ അഞ്ചു തവണ ലോക ചാമ്പ്യന്‍‌മാരായിരുന്ന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു. 2001 കോപ്പയിലും മെക്‍സിക്കോയില്‍ നിന്നും ബ്രസീല്‍ ഇതേ വിധി ഏറ്റുവാങ്ങിയിരുന്നു. 2004 കോപ്പയില്‍ ക്വാര്‍ട്ടറില്‍ മെക്‍സിക്കോയെ ബ്രസീല്‍ 4-0 നാണ് തകര്‍ത്തത്.

സൂപ്പര്‍ താരങ്ങളില്ല എന്ന ന്യായീകരണം ബ്രസീലിനു പറയാമെങ്കിലും കോണ്‍കാകാഫ് ഫൈനലില്‍ അമേരിക്കയോട് പരാജയപ്പെട്ടതിനു പുറകേയാണ് മെക്‍സിക്കോ കളിക്കാനെത്തിയത്. പ്രത്യേക ക്ഷണിതാവായെത്തിയതാണ് മെക്‍സിക്കോയും അമേരിക്കയും. അമേരിക്ക ആദ്യ മത്സരത്തില്‍ വ്യാഴാഴ്‌ച് അര്‍ജന്‍റീനയെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :