പെറു ഉറുഗ്വേയെ ഞെട്ടിച്ചു

മെറീഡ | WEBDUNIA|
കരുത്തരായ ഉറുഗ്വേയുടെ കണ്ണുനീര്‍ വീണു കൊണ്ടാണ് കോപ്പ അമേരിക്ക ഫുട്ബോളിനു തുടക്കമായത്‌. ആദ്യ ദിനം ചെറുമീനുകളുടെ തേരോട്ടമായിരുന്നു. ഫുട്ബോളിലെ ശക്തികളായ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയിലെ ചെറു ശക്തികളായ പെറുവും ആതിഥേയരായ വെനസ്വേലയ്‌ക്കുമാണ് നേട്ടം ഉണ്ടാക്കാനായത്.

കരുത്തരായ ഉറുഗ്വേയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തിയ പെറു കോപ്പയില്‍ ആദ്യ വിജയം നേടിയപ്പോള്‍ വെനസ്വേല മുന്‍ ചാമ്പ്യന്‍‌മാര്‍ കൂടിയായ ബൊളീവിയയെ 2---&2 സമനിലയില്‍ കുരുക്കി. ഇരുപത്തേഴാം മിനിറ്റില്‍ മുഗ്വല്‍ വില്ലാല്‍ട്ടയുടെ ആദ്യ പകുതിയിലെ ഹെഡ്ഡര്‍ ഗോളായിരുന്നു ഉറുഗ്വേയെ ആദ്യം പിന്നിലാക്കിയത്.

രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ് മാരിനോ നേടിയ ഗോളിലൂടെ പെറു ലീഡ് വര്‍ദ്ധിപ്പിച്ചു. അവസാന മിനിറ്റില്‍ ആന്ദ്രിയാസ് മെന്‍ഡോസയുടെ പാസ് ഗോളിലേക്കു തിരിച്ചു വിട്ട് പൌളോ ഗൊറീറോ മൂന്നാം ഗോളും നേടി. നാലാമത് ഒരു ഗോള്‍ കൂടി പെറു നേടിയെങ്കിലും ഓഫ് സൈഡിന്‍റെ പേരില്‍ അനുവദിക്കപ്പെട്ടില്ല.

ബൊളീവിയയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞു എന്നത് വെനസ്വേലയുടെ മികച്ച നേട്ടമാണ്. വിജയിക്കാമായിരുന്ന മത്സരം സമനില വഴങ്ങിയയതിലൂടെ ആതിഥേയര്‍ നഷ്‌ടമാക്കുകയായിരുന്നു. ഔദ്യോഗികമായി ഉദ്ഘാടനം നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളുടെ പ്രഹരത്തിലൂടെയാണ് ചെറു ടീം വമ്പന്‍‌മാരെ സമനിലയില്‍ കുരുക്കിയത്. ജിയന്‍ കാര്‍ലോ മാല്‍ഡോണാഡോ, റിക്കാര്‍ഡൊ പേസ് എന്നിവരായിരുന്നു വെനസ്വേലയുടെ വീര നായകന്‍‌മാര്‍.

ഇരുപത്തൊന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ആതിഥേയര്‍ക്കു കഴിഞ്ഞെങ്കിലും മുപ്പത്തൊമ്പതാം മിനിറ്റില്‍ സ്വന്തം പോസ്റ്റില്‍ പന്തടീക്കേണ്ടി വന്നത് വിനയായി. ജൈം മൊറീനോയുടെ പിഴവാണ് ആതിഥേയരെ സമനിലയിലേക്ക് എത്തിച്ചത്. രണ്ടാമതും ലീഡെടുക്കാന്‍ വെനസ്വേലയ്‌ക്ക് കഴിഞ്ഞെങ്കിലും ബൊളീവിയയുടെ പ്ലേ മേക്കര്‍ യുവാന്‍ കാര്‍ലോ ആര്‍സ് ഏഴു മിനിറ്റുള്ളപ്പോള്‍ ഒരു ഗോള്‍ മടക്കി





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :