എനീഷ് ഏബ്രഹാം|
Last Updated:
വെള്ളി, 26 ഫെബ്രുവരി 2016 (20:46 IST)
ആദ്യപകുതി ഗംഭീരമാണെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന ബോധ്യം പ്രേക്ഷകന് ഇല്ലാതെ പോകുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നുണ്ട്. വളരെ മികച്ച ഒരു തിരക്കഥയുടെ പിന്‍ബലത്തോടെ അസാധാരണമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സൃഷ്ടിക്കുന്നതില്‍
രാജേഷ് പിള്ള നൂറുശതമാനവും വിജയിച്ചിരിക്കുന്നു.
മെല്‍വിന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ വരുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും ഏറ്റവും മികച്ച പ്രകടനവുമാണ് വേട്ടയിലേത്. ദുരൂഹമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അഭിനയത്തില്‍ കാണിക്കേണ്ട മിതത്വവും മിതത്വമില്ലായ്മയും ചാക്കോച്ചന്‍ പ്രകടിപ്പിക്കുന്നുണ്ട്. മുമ്പ് ഇത്തരമൊരു പ്രകടനം മോഹന്‍ലാലിലാണ് നമ്മള്‍ കണ്ടിട്ടുള്ളത്, ഭ്രമരം എന്ന ചിത്രത്തില്‍.
അടുത്ത പേജില്‍ - മഞ്ജുവിന്‍റെ അത്ഭുത പ്രകടനം!