മോഹന്‍ലാല്‍ - മമ്മൂട്ടി ചിത്രമല്ല, ഇത് മഞ്ജു, ഇരയാകണോ വേട്ടക്കാരനാകണോ? അത് നമ്മുടെ തീരുമാനമാണ്!

Mohanlal, Pinarayi, Manju, Vettah, Kunchacko Boban, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വേട്ട, രാജേഷ് പിള്ള, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, പിണറായി
Last Updated: തിങ്കള്‍, 15 ഫെബ്രുവരി 2016 (17:47 IST)
മഞ്ജുവാര്യരുടെ പുതിയ ചിത്രം ‘വേട്ട’യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും നായകന്‍‌മാരാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് പിള്ള.

മനസുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ കഥ പറയുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. അരുണ്‍‌ലാല്‍ രാമചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം ഷാന്‍ റഹ്മാനാണ്.

കമ്മീഷണര്‍ ശ്രീബാല ഐപി‌എസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എ സി പി സൈലക്സ് ഏബ്രഹാമായി ഇന്ദ്രജിത്തും മെല്‍‌വിന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും എത്തുന്നു. അനീഷ് ലാല്‍ ആണ് ഛായാഗ്രഹണം.

1984ല്‍ ‘വേട്ട’ എന്ന പേരില്‍ ഒരു മലയാള ചിത്രം ഇറങ്ങിയിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍‌മാരായ ആ ചിത്രത്തിന്‍റെ സംവിധായകന്‍ മോഹന്‍‌രൂപ് ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :