ദിലീപേട്ടനൊപ്പം പോകുമ്പോള്‍ മമ്മൂക്ക ചോദിച്ചു “ഒരു ഓട്ടോഗ്രാഫ് തരുമോ?” - മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു !

Manju Warrier, Dileep, Mammootty, Vettah, Rani Padmini, മഞ്ജു വാര്യര്‍, ദിലീപ്, മമ്മൂട്ടി, വേട്ട, റാണിപത്മിനി
Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (18:21 IST)
മഹാനടന്‍‌മാര്‍ പോലും അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട് മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ പ്രകടനം. മഞ്ജു വാര്യര്‍ സീനിലുണ്ടെങ്കില്‍ ഒപ്പം അഭിനയിക്കാനായി താന്‍ ഏറെ തയ്യാറെടുപ്പുകള്‍ എടുക്കുമായിരുന്നു എന്ന് അഭിനയകലയുടെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞിട്ടുണ്ട്. നടനവിസ്മയം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ച സിനിമകള്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നവയാണ്.

എന്നാല്‍ മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാല്‍ മമ്മൂട്ടിക്കൊപ്പമുള്ള ഒരനുഭവം മഞ്ജു വാര്യര്‍ പങ്കുവയ്ക്കുന്നു.

“ഈ പുഴയും കടന്ന് ഷൊര്‍ണൂരും പരിസരത്തുമായി ഷൂട്ട് ചെയ്യുമ്പോള്‍ ഭൂതക്കണ്ണാടിയുടെ ലൊക്കേഷനും അവിടെത്തന്നെ ആയിരുന്നു. ഒരു ദിവസം ഞാനും അമ്മയും ദിലീപേട്ടനും കൂടി കാറില്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ എതിര്‍വശത്തുനിന്ന് മമ്മൂക്കയുടെ കാര്‍ വന്നു. ദിലീപേട്ടന്‍ ഇറങ്ങിപ്പോയി അദ്ദേഹത്തോട് സംസാരിച്ചു. ബഹുമാനം കലര്‍ന്ന കുഞ്ഞുപേടിയുള്ളതുകൊണ്ട് ഞാനിറങ്ങിയില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തി മമ്മൂക്ക തമാശ രൂപത്തില്‍ എന്നോട് ചോദിച്ചു - ഒരു ഓട്ടോഗ്രാഫ് തരുമോ?” - ഓര്‍മ്മകളില്‍ എന്നും തുടിക്കുന്ന തന്‍റെ യാത്രകളെക്കുറിച്ച് ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറയുന്നത്.

മഞ്ജുവിന്‍റെ പുതിയ സിനിമയായ ‘റാണിപത്മിനി’ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയെങ്കിലും തിയേറ്ററുകളില്‍ കിതയ്ക്കുകയാണ്. ഇപ്പോള്‍ എന്ന ത്രില്ലറിന്‍റെ തിരക്കിലാണ് മഞ്ജു. കരിയറില്‍ ആദ്യമായി മഞ്ജു വാര്യര്‍ പൊലീസ് വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ട. ട്രാഫിക് ഒരുക്കിയ രാജേഷ് പിള്ളയാണ് സംവിധാനം. ഫിലിപ്സ് ആന്‍റ് മങ്കി പെന്‍ ഒരുക്കിയ ടീമിന്‍റെ പുതിയ ചിത്രത്തിലും മഞ്ജു വാര്യരാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :