ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ - കണ്ടിരിക്കാവുന്ന ചിത്രം

അമല എം നായര്‍

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ പരാജയ സിനിമകള്‍ക്ക് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ പ്രേക്ഷകരെ ചിരിപ്പിക്കുന്നു. കഴിഞ്ഞ സിനിമകളില്‍ നഷ്ടപ്പെട്ടുപോയ താളം വീണ്ടെടുക്കാന്‍ സജിക്ക് കഴിഞ്ഞിരിക്കുന്നു. ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്. പല തോതുകള്‍ വച്ച് അളക്കുമ്പോള്‍ കൃത്യമായ പാകമില്ലെന്ന് മനസിലാകുമെങ്കിലും ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

ഹാപ്പി ഹസ്ബന്‍ഡ്സ് പോലെ തന്നെ വീണ്ടും ഒരു ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍. അതേ കഥ തന്നെ. എന്നാല്‍ അധികം ബോറടിപ്പിക്കാത്ത മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിരിക്കുന്നു. ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ കൃഷ്ണ പൂജപ്പുരയും അല്‍പ്പം ഭേദപ്പെട്ട ഒരു ഉത്പന്നമാണ് നല്‍കിയിരിക്കുന്നത്.

മൂന്ന് ഭര്‍ത്താക്കന്‍‌മാരുടെ ധര്‍മ്മസങ്കടങ്ങളുടെ കഥയാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ. അഭിഭാഷകനായ ജെറി(ഇന്ദ്രജിത്ത്), ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായ ഗോവിന്ദ്(ജയസൂര്യ), ഇന്‍റീരിയര്‍ ഡിസൈനറായ അര്‍ജുന്‍(ആസിഫ് അലി) എന്നിവരാണ് അസംതൃപ്തരായ ഭര്‍ത്താക്കന്‍‌മാര്‍. അഭിരാമി(ഭാമ), ടീന(കല്ലിങ്കല്‍), വീണ(രമ്യാ നമ്പീശന്‍) എന്നിവരാണ് ഭാര്യമാര്‍. ഭര്‍ത്താക്കന്‍‌മാര്‍ ഭാര്യമാരെ വിട്ട് കുറച്ചുനാള്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിക്കുന്നു. അതിന് അവര്‍ ഗോവയിലേക്ക് പുറപ്പെടുകയാണ്. ട്രെയിനില്‍ വച്ച് ക്യാമറാമാനായ സണ്ണി(ലാല്‍)യെ അവര്‍ പരിചയപ്പെടുന്നു. അതോടെ കഥ വഴിത്തിരിവിലെത്തുകയാണ്.

അടുത്ത പേജില്‍ - ടോണി കുരിശിങ്കലും മമ്മൂട്ടിയും വീണ്ടും !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :