കൃഷ്ണ പൂജപ്പുരയുടെ വ്യാജന്‍, നടിമാര്‍ക്ക് അശ്ലീലവര്‍ഷം!

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 1 ഫെബ്രുവരി 2012 (18:16 IST)
പ്രമുഖ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുടെ പേരില്‍ നടിമാരെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്ന വിരുതനെ പൊലീസ് തിരയുന്നു. നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

നടിമാരെ കൃഷ്ണ പൂജപ്പുര എന്ന പേരില്‍ ഫോണില്‍ വിളിക്കുകയും അടുത്ത ചിത്രത്തിലേക്ക് ക്ഷണിക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്. പ്രൊജക്ടിന്‍റെ വിശദാംശങ്ങള്‍ സംസാരിക്കുന്നതിനിടെ സംസാരം അശ്ലീലത്തിലേക്ക് വഴിമാറുന്നു. കൃഷ്ണ പൂജപ്പുരയെ അടുത്തുപരിചയമുള്ള നടിമാരെ ഇയാള്‍ വിളിച്ചപ്പോഴാണ് സംഗതി പുറം‌ലോകമറിയുന്നത്.

ഈ നടിമാര്‍ കൃഷ്ണ പൂജപ്പുരയെ വിളിച്ച് കാര്യം അറിയിച്ചു. തുടര്‍ന്നാണ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കുന്നത്. നടിമാരെ വിളിച്ചിട്ടുള്ള നമ്പറുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :