താന്‍ സംവിധാനം ചെയ്ത ‘കുഞ്ഞളിയന്‍’ എന്ന കുടുംബചിത്രത്തെ തകര്‍ക്കാനായി സംഘടിതമായ ശ്രമം നടക്കുന്നതായി സജി സുരേന്ദ്രന്‍. റിലീസായ അന്നു തന്നെ ചിത്രത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്താന്‍ എറണാകുളം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും സജി ആരോപിക്കുന്നു.
“കുഞ്ഞളിയനെ തകര്‍ക്കാനായി സംഘടിതശ്രമമാണ് നടക്കുന്നത്. ചിത്രം മോശമാണെന്ന് വ്യാജപ്രചരണം നടക്കുകയാണ്. എറണാകുളം കേന്ദ്രീകരിച്ചാണ് കുഞ്ഞളിയനെതിരെ നീക്കം. ചിത്രം കാണരുത് എന്ന് ആദ്യദിനം തന്നെ പ്രചരിപ്പിച്ചു. സിനിമ കണ്ടവരല്ല ഈ പ്രചരണത്തിന് പിന്നില്‍. സിനിമ കണ്ടവര്‍ ‘കുഞ്ഞളിയന്‍ കാണരുത്’ എന്ന് പറഞ്ഞാല്‍ ആരും ഈ സിനിമ കാണേണ്ടതില്ല” - ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സജി സുരേന്ദ്രന്‍ പറയുന്നു.
“പ്രേക്ഷകര്‍ക്ക് എല്ലാം മറന്ന് ചിരിക്കാന്‍ കഴിയുന്ന ഒരു കുടുംബചിത്രമാണിത്. കൂടുതലായും സ്ത്രീ കഥാപാത്രങ്ങളാണ് കോമഡി കൈകാര്യം ചെയ്തിരിക്കുന്നത് എന്നതാണ് കുഞ്ഞളിയന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും ചിത്രം ഏറ്റെടുത്തിരിക്കുന്നു എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്” - സജി സുരേന്ദ്രന്‍ വ്യക്തമാക്കി.