വ്യക്തതയുള്ള ഒരു കഥാഗതിയില്ലാത്തതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. സത്യം പറയട്ടേ, ഗോപി സുന്ദറിന്‍റെ നല്ല ഗാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സഹിച്ചിരിക്കുക എന്നത് കൂടുതല്‍ വലിയ ശിക്ഷയായി മാറിയേനെ. എന്നാല്‍ പശ്ചാത്തല സംഗീതം പലപ്പോഴും അസഹനീയമായി. ഒരു ഗാനത്തിന് പഴയൊരു ഹിന്ദി ഗാനവുമായി വലിയ സാദൃശ്യം തോന്നുകയും ചെയ്തു. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ക്യാമറ.
WEBDUNIA|
ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നാണ് സലാല മൊബൈല്‍സ്. കഥാപാത്രത്തിന് ഒട്ടും കരുത്തില്ലാതെ പോയി. നസ്രിയയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗ്രിഗറിയുടെ സാന്നിധ്യം അല്‍പ്പം ആശ്വാസമായിരുന്നു.