ശിക്കാരി - പ്രേക്ഷകരുടെ ക്ഷമയെ വേട്ടയാടുന്ന സിനിമ!

ഷോണ അയ്യര്‍

WEBDUNIA|
മമ്മൂട്ടിയെ സംബന്ധിച്ച് കരിയറില്‍ ഒരു ഗുണവും ചെയ്യാത്ത ചിത്രമാണ് ശിക്കാരി. ഈ സിനിമയില്‍ അഭിനയിച്ചത് അദ്ദേഹത്തിന്‍റെ ഏറ്റവും തെറ്റായ തീരുമാനമായിരുന്നു എന്ന് പറയേണ്ടിവരും. ഗൌരവതരമായ സീനുകളില്‍ മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രകടനത്തിന് പോലും പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്നില്ല.

ഈ കഥയില്‍ ഒഴിവാക്കാമായിരുന്ന രംഗങ്ങളുടെ കണക്കെടുത്താല്‍ പടത്തിന്‍റെ ദൈര്‍ഘ്യം വളരെ ചുരുങ്ങിപ്പോകും. ‘പുലി എപ്പിസോഡ്’ ഒക്കെ വളരെ ബോറായിരുന്നു. പിന്നെ സിനിമയുടെ നീളം കൂട്ടാന്‍ വേണ്ടിയെന്നോണം ഇടയ്ക്കിടെ പാട്ടുകള്‍. അവയൊക്കെ കേള്‍ക്കാന്‍ കുഴപ്പമില്ല എന്നല്ലാതെ ചിത്രീകരണം വളരെ മോശം.

ചിത്രത്തിലെ സംഭാഷണങ്ങളൊക്കെ കേട്ടുനോക്കണം. സഹിക്കാന്‍ പറ്റില്ല. കവിത തുളുമ്പുന്ന സംഭാഷണങ്ങളൊക്കെയുണ്ട്. സിനിമയുടെ ജീവന്‍ തിരക്കഥയാണെന്നും സംഭാഷണങ്ങളാണ് അതിന്‍റെ ശക്തിയെന്നും മനസിലാക്കാതെയുള്ള സൃഷ്ടിയായിപ്പോയി ശിക്കാരി.

അടുത്ത പേജില്‍ - ജോസഫ് അലക്സിനായുള്ള കാത്തിരിപ്പ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :