വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക, ഇത് ഉറുമി!

യാത്രി ജെസെന്‍

PRO
ഉറുമി ഒരു വാര്‍ ഫിലിം മാത്രമല്ല. ഇതില്‍ പകയുടെയും പ്രതികാരത്തിന്‍റെയും തീയുണ്ട്. പ്രണയത്തിന്‍റെ സുഗന്ധമുണ്ട്. പറങ്കി അധിനിവേശത്തോട് പൊരുതുന്ന നാടന്‍ ജീവിതമുണ്ട്. കേളു നായനാര്‍ എന്ന കഥാപാത്രം ഈ ഘട്ടങ്ങളിലൂടെ എല്ലാം കടന്നുപോകുന്നു. പൃഥ്വിരാജ് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ഉറുമിയില്‍. സിനിമ കണ്ടിറങ്ങുമ്പോള്‍ ഹൃദയത്തില്‍ ഉണരുന്ന ഒരു വികാരമുണ്ട്, അതിന് വാചകരൂപം നല്‍കിയാല്‍ അതിങ്ങനെയായിരിക്കും - ഇവനാണ് മലയാളം കാത്തിരുന്ന നടന്‍.

അതിഗംഭീരമായ അഭിനയപ്രകടനമാണ് ഈ ചിത്രത്തില്‍ പൃഥ്വി കാഴ്ചവച്ചിരിക്കുന്നത്. ആയോധനകലയുടെ സൌന്ദര്യവും കരുത്തും ഒരു ശതമാനം പോലും ചോര്‍ന്നുപോകാതെയുള്ള അഭ്യാസപ്രകടനങ്ങളാണ് പൃഥ്വി നടത്തുന്നത്. ഇത്ര മെയ്‌വഴക്കത്തോടെ ഉറുമി എന്ന ആയുധത്തെ കൈകാര്യം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതപ്പെട്ടുപോകും വിധമുള്ള പെര്‍ഫോമന്‍സ്. ചോക്ലേറ്റിലും അര്‍ജുനന്‍ സാക്ഷിയിലുമൊക്കെ നാം പരിചയപ്പെട്ട പൃഥ്വിരാജ് ഇവിടെ ആളാകെ മാറുകയാണ്. മലയാള സിനിമയിലെ മഹാനടന്‍‌മാരോട് മാറ്റുരയ്ക്കാന്‍ പോകുന്ന അഭിനയത്തിളക്കമാണ് ഉറുമിയിലെ പൃഥ്വിയില്‍ കാണാനാകുന്നത്.

പ്രഭുദേവയാണ് എടുത്തുപറയേണ്ട മറ്റൊരു താരം. ഹാസ്യത്തിന്‍റെ പുതിയ ആവിഷ്കാരമാണ് നടത്തുന്നത്. കളിയും കാര്യവും മാറിമാറിവരുന്ന കഥാപാത്രം. മികച്ച അഭ്യാസമുറകളും നൃത്തരംഗങ്ങളും പ്രഭുദേവ നല്‍കുന്നുണ്ട്. നിത്യാ മേനോനുമായുള്ള പ്രണയവും കാഴ്ചാനുഭവമായി.

ചിറയ്ക്കല്‍ രാജാവിന്‍റെ മന്ത്രിയായാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. പെണ്ണത്തമുള്ള കഥാപാത്രമാണിത്. എന്നാല്‍ കയ്യിലിരിപ്പോ, ഒരു തനി ഒറ്റുകാരന്‍. പറങ്കികളുടെ ചാരന്‍. ചിറയ്ക്കല്‍ രാജാവിന്‍റെ മരണത്തിന് തന്‍റേതായ ഒരു പങ്ക് ഇയാള്‍ വഹിക്കുന്നുണ്ട്. ജഗതിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ഉറുമിയിലേതാണ് നിസംശയം പറയാം.

WEBDUNIA|
അടുത്ത പേജില്‍ - വിദ്യാബാലനും തബുവും ആര്യയും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :