വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക, ഇത് ഉറുമി!

യാത്രി ജെസെന്‍

PRO
ചരിത്രവും ഭാവനയും പരസ്പരം ചേര്‍ത്തുണ്ടാക്കിയതാണ് ഉറുമിയുടെ കഥ. നിര്‍വാണ എന്ന ഒരു അന്താരാഷ്ട്ര കമ്പനി കൃഷ്ണദാസ്(പൃഥ്വിരാജ്) എന്ന പുതിയ കാലത്തെ ചെറുപ്പക്കാരന് മുന്നിലേക്ക് ഒരു ഓഫര്‍ വയ്ക്കുന്നു. കൃഷ്ണദാസിന്‍റെ പാരമ്പര്യ സ്വത്തുക്കള്‍ക്ക് നേരെയായിരുന്നു ആ കമ്പനിയുടെ കണ്ണ്. അതേ, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചിറയ്ക്കല്‍ തറവാട് തന്നെ. ആ സ്വത്ത് കൈമാറുന്നതിന്‍റെ ആവശ്യത്തിനായി കൃഷ്ണദാസും സുഹൃത്തും(പ്രഭുദേവ) നാട്ടിലെത്തുന്നു.

അവിടെ അയാ‍ളെ കാത്തിരുന്നത് തന്‍റെ പൂര്‍വപരമ്പരയിലെ ഒരു പോരാട്ടത്തിന്‍റെ വീരകഥയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാസ്കോ ഡ ഗാമയുടെ അധിനിവേശത്തിനെതിരെ ഒരു പോരാളി, ചിറയ്ക്കല്‍ കൊത്തുവാള്‍(ആര്യ) യുദ്ധത്തിനൊരുങ്ങി. എന്നാല്‍ അയാളെ വധിക്കുകയാണ് ഗാമയുടെ ആളുകള്‍. മാത്രമല്ല, മെക്കയിലേക്കുള്ള ഒരു കപ്പലിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നിരപരാധികളും കൂട്ടക്കുരുതിക്ക് ഇരയാകുന്നു. അയാളുടെ മകന്‍ കേളു നായനാരുടെ ഉള്ളില്‍ പകയുടെ കനലുകള്‍ ജ്വലിച്ചുതുടങ്ങിയത് അന്നുമുതലാണ്. കപ്പലില്‍ കൊല്ലപ്പെട്ടവരുടെ ആഭരണങ്ങള്‍ ഉരുക്കിച്ചേര്‍ത്ത് അയാളൊരു ഉറുമി പണിതു. അതില്‍ വാസ്കോ ഡ ഗാമയുടെ രക്തം പുരളാനുള്ളതാണെന്ന് പ്രതിജ്ഞയെടുത്തു.

“THE BOY WHO WANTED TO KILL VASCO DE GAMA!”

ഇതാണ് ‘ഉറുമി’ എന്ന സിനിമയുടെ ടാഗ് ലൈന്‍. ഗാമയെ കൊലപ്പെടുത്താനായി ഇറങ്ങിത്തിരിച്ച കേളു നായനാര്‍ക്കൊപ്പം സുഹൃത്തും അഭ്യാസിയുമായ വവ്വാലി(പ്രഭുദേവ), തികഞ്ഞ അഭ്യാസിയായ അറയ്ക്കല്‍ ആയിഷ(ജനിലിയ ഡിസൂസ) എന്നിവരും ചേരുന്നു. അതോടെ പോരാട്ടം തുടങ്ങുകയായി. പറങ്കികളുടെ അധിനിവേശത്തിനെതിരെ നടന്ന, ചരിത്രത്തിലെവിടെയും രേഖപ്പെടുത്താത്ത ഒരു ചെറുത്തുനില്‍പ്പ്. കേളു നായനാരുടെ വീരകഥ!

WEBDUNIA|
അടുത്ത പേജില്‍ - വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :