വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക, ഇത് ഉറുമി!

യാത്രി ജെസെന്‍

WEBDUNIA|
PRO
ബോയ്സ് എന്ന ചിത്രത്തിലാണ് ജനിലിയ എന്ന നടിയെ ഞാന്‍ ആദ്യമായി കണ്ടത്. കുസൃതിക്കഥാപാത്രങ്ങള്‍ അനായാസമായി ചെയ്യാന്‍ കഴിയുന്ന, യൂത്ത്‌ഫുള്‍ സിനിമകള്‍ക്ക് ഉപയോഗിക്കാവുന്ന നടി എന്നൊരു അഭിപ്രായം ആ കുട്ടിയെപ്പറ്റി എന്‍റെ മനസില്‍ രൂപപ്പെട്ടു. പിന്നീട് സന്തോഷ് സുബ്രഹ്‌മണ്യം, ജാനേ തു യ ജാനേ ന... എന്നീ സിനിമകളില്‍ ജനിലിയയുടെ പ്രകടനം ശ്രദ്ധിച്ചു. അപ്പോഴും അഭിപ്രായം മാറിയില്ല. കുട്ടിത്തമേറെയുള്ള കഥാപാത്രങ്ങള്‍ക്ക് മാത്രം യോജ്യ!

എന്‍റെ ആ വിശ്വാസത്തെ തകര്‍ത്തെറിയികയാണ് അറയ്ക്കല്‍ ആയിഷ. ‘ഉറുമി’ എന്ന ചിത്രത്തിലെ വീരാംഗന. ഒരു അഗ്നിപുഷ്പം പോലെ ജ്വലിക്കുന്ന സൌന്ദര്യം. കളരിമുറകളില്‍ അസാമാന്യ പാടവം. ഉറുമി എന്ന സിനിമ നല്‍കുന്ന അമൂല്യമായ അനുഭവങ്ങളില്‍ ഒന്ന് ഈ നായികയാണ്. ഇതുപോലൊരു നായികാ‍കഥാപാത്രത്തെ മലയാള സിനിമ ഇതേവരെ കണ്ടിട്ടില്ല!

ഉറുമി കാണാന്‍ തിയേറ്ററില്‍ കയറുന്നതിന് മുമ്പ് എനിക്കൊരു കോള്‍ വന്നു. ഒരു പ്രശസ്ത സംവിധായകനാണ് വിളിച്ചത്. ‘വെറുതെ ചരിത്രസിനിമ കണ്ട് സമയം കളയണോ?’ എന്നാണ് കക്ഷിയുടെ ചോദ്യം. ‘ജോലി ഇതായിപ്പോയില്ലേ സാര്‍’ എന്ന് മറുചോദ്യമെറിഞ്ഞ് തിയേറ്ററിലേക്ക് കയറി.

ഇരുളില്‍ ‘ഉറുമി’ തെളിഞ്ഞു. ആ സംവിധായകന്‍ തൊടുത്തുവിട്ട ചോദ്യം ചിന്തയില്‍ വട്ടമിട്ടു. ഇതൊരു ചരിത്ര സിനിമയാണോ? അതോ കാല്‍പ്പനിക സൃഷ്ടിയോ? ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ മലയാള സിനിമയുടെ പുതിയ നായകന്‍ തന്നെയെത്തി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്! അപ്പോള്‍ കേളു നായനാര്‍ ആരാണ്?

അടുത്ത പേജില്‍ - “THE BOY WHO WANTED TO KILL VASCO DE GAMA!”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :