ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: ആദ്യദിനം തിരക്കില്ല, പക്ഷേ പടം ഗംഭീരം!
ഡെവിന്‍ ജോണ്‍സ്
PRO
രാഷ്ട്രീയ സിനിമകള്‍ എന്ന പേരില്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങളും സമകാലിക രാഷ്ട്രീയത്തിലെ പ്രമുഖരുടെ മിമിക്രി അവതരണത്തില്‍ ഒതുങ്ങുന്ന കാഴ്ചയാണ് പലപ്പോഴും കാണാറ്. എന്നാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അത്തരം ഒരു ചിത്രമല്ല.
എങ്കിലും വി എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ട് എന്ന് പറയാതെ വയ്യ. എസ് ആര്‍ എന്ന കഥാപാത്രത്തിന് വി എസിനോട് നല്ല സാദൃശ്യമുണ്ട്. പിണറായി വിജയനെപ്പോലെ കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവാണ് കൈതേരി സഹദേവന്‍ എന്ന കഥാപാത്രം. സഹദേവനെ അവതരിപ്പിച്ച ഹരീഷ് പെരടി മലയാള സിനിമയ്ക്ക് ഒരു ഭാവി വാഗ്ദാനമാണ്. അത്രയ്ക്ക് ഉജ്ജ്വല പ്രകടനമാണ് ആ നടന്‍ കാഴ്ച വച്ചത്.
WEBDUNIA|
അടുത്ത പേജില്‍ - ഇന്ദ്രജിത്ത് തകര്‍ത്തു, അദ്ദേഹത്തിന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനം!