സമകാലീന രാഷ്ട്രീയത്തിലേക്ക് ഇന്ദ്രജിത്ത്!

WEBDUNIA|
PRO
PRO
സമകാലിക കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളെ വിമര്‍ശനാത്കമായി നോക്കിക്കാണുകയാണ് ഇന്ദ്രജിത്ത്. ഇനി അല്‍പ്പം രാഷ്ട്രീയമാകാം എന്നതാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായം. കേട്ടാ‍ല്‍ തോന്നും ഇന്ദ്രജിത്ത് രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന്. എന്നാല്‍ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്ത് പറയുന്നത് അല്‍പ്പം സമകാലീന രാഷ്ട്രീയമാണ്. ഈ അടുത്ത കാലത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അരുണും ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുകയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ.

റോയി ജോസഫ് എന്ന അനാഥനിലൂടെയാണ് കഥ വികസിക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ള റോയിയുടെ ജീവിതസഖി അനിതയാണ്. ലെനയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേക്ക് നഴ്‌സായ ജെന്നിഫര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതം വഴിത്തിരിവിലെത്തുന്നു.

അവളുടെ പ്രശ്‌നങ്ങള്‍ ഇവരുടെയും പ്രശ്‌നങ്ങളായതോടെ റോയിക്ക് പലതിനോടും പ്രതികരിക്കേണ്ടി വന്നു. അതുണ്ടാക്കിയ പ്രതികരണം വളരെ വലുതായിരുന്നു. രമ്യാ നമ്പീശന്‍ ആണ് ജെന്നിഫറിനെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടെ തൂലികയില്‍ വിരിഞ്ഞ ഈ അടുത്ത കാലത്ത് കാവി രാഷ്ട്രീയത്തെ പ്രതിപാദിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തവണ മുരളിയെത്തുന്നത് ഇടതു രാഷ്ടീയത്തിന്റെ കാണാപ്പുറത്തേക്കാണ്

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതം പകരുന്നത്. ചിത്രത്തില്‍ മുരളി ഗോപിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ 10 ന് ചിത്രം തിയേറ്ററിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :