മിസ്റ്റര്‍ മരുമകന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
അശോക് രാജ് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കക്ഷി ‘ഭരതക്ഷേത്ര’ എന്ന നാടകട്രൂപ്പ് നടത്തുകയാണ്. നെടുമുടി വേണുവാണ് ദിലീപിന്‍റെ അച്ഛനായി വേഷമിടുന്നത്. ആകെ കടം കയറി നില്‍ക്കുകയാണ് അശോക് രാജ്. അങ്ങനെയിരിക്കെ ജപ്തി വരികയാണ്. ഭാഗ്യരാജാണ് ജപ്തിക്കായി വരുന്നത്. ഭാഗ്യരാജ് നെടുമുടിയുടെ പഴയ സുഹൃത്താണ്.
രാജ് ഗ്രൂപ്പിലേക്ക് അശോക് രാജ് എത്തിപ്പെടുന്നത് അങ്ങനെയാണ്. രാജ് ഗ്രൂപ്പ് ഭരിക്കുന്നത് അഹങ്കാരികളായ മൂന്ന് സ്ത്രീകളാണ്. രാജമല്ലിക(ഷീല), രാജമല്ലികയുടെ മകള്‍ രാജകോകില(ഖുശ്ബു), രാജകോകിലയുടെ മകള്‍ രാജലക്ഷ്മി(സനൂഷ). രാജലക്ഷ്മിയും അശോക് രാജും കുട്ടിക്കാലത്ത് കളിക്കൂട്ടുകാരായിരുന്നു. അപ്രതീക്ഷിതമായത് സംഭവിച്ചു. അശോക് രാജ് രാജലക്ഷ്മിയെ വിവാഹം കഴിച്ചു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് മിസ്റ്റര്‍ മരുമകന്‍റെ കഥ.
കാര്യസ്ഥന് മായാമോഹിനിയില്‍ ഉണ്ടായ സിനിമയെന്ന് മിസ്റ്റര്‍ മരുമകനെ വിലയിരുത്താം. എന്നാല്‍ ആ സിനിമകളെ അപേക്ഷിച്ച് ഭേദമാണുതാനും. രണ്ടാം പകുതിയില്‍ ചില തമാശകള്‍ സഭ്യതയുടെ അതിര് ഭേദിക്കുന്നുണ്ട്. എന്നാല്‍ ബാച്ച്ലര്‍ പാര്‍ട്ടിയിലെ അശ്ലീല തമാശകള്‍ കണ്ടവര്‍ക്ക് മിസ്റ്റര്‍ മരുമകനിലെ ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ അത്ര പ്രശ്നമായി തോന്നില്ല.
WEBDUNIA|
അടുത്ത പേജില്‍ - ബിജുമേനോന്‍ കസറി, ബാബുരാജ് ഏറ്റില്ല!