മിസ്റ്റര്‍ മരുമകന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
- സിബി കെ തോമസിന്‍റെ സമീപകാല സിനിമകള്‍ പോലെ തന്നെ ബിഗ് ക്യാന്‍‌വാസിലാണ് മിസ്റ്റര്‍ മരുമകനും ഒരുക്കിയിരിക്കുന്നത്. എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് മാത്രം പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെ 100 ശതമാനം തൃപ്തിപ്പെടുത്തുന്നതാണ് മിസ്റ്റര്‍ മരുമകന്‍. പാളിച്ചകള്‍ ഒരുപാടുള്ള തിരക്കഥയാണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന മാസ്മരിക പ്രകടനവുമായി ദിലീപ്, ബിജുമേനോന്‍, ഖുശ്ബു എന്നിവര്‍ അടിച്ചുപൊളിക്കുകയാണ്. കോമഡികള്‍ പലതും നിലവാരമില്ലാത്തതാണെങ്കിലും ദിലീപിന്‍റെ ചില നമ്പരുകള്‍ക്ക് വലിയ കൈയടിയാണ്.

ചിത്രത്തിന്‍റെ ആദ്യപകുതി കണ്ടിരിക്കാവുന്നതാണ്. രസകരമായി ആദ്യ പകുതി കൊണ്ടുപോകുന്നതില്‍ സന്ധ്യാമോഹന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ ഭാഗങ്ങള്‍ നിരാശപ്പെടുത്തും വിധം സ്ലോ ആണ്. കഥ എങ്ങോട്ടും ചലിക്കാതെ ഇടിച്ചുനില്‍ക്കുന്നു. എന്നാല്‍ ക്ലൈമാക്സിലേക്കെത്തുമ്പോള്‍ വീണ്ടും ഫാസ്റ്റ് പേസിലാകുന്നു. ക്ലൈമാക്സ് ഒരു ഗംഭീര ട്വിസ്റ്റാണ്. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല. അപ്രതീക്ഷിതമായി ഒരു കഥാപാത്രം രംഗപ്രവേശം ചെയ്യുകയാണ്. അതിന്‍റെ ഒരു ഞെട്ടല്‍ തിയേറ്ററിലുണ്ടായി. പിന്നീട് കൈയടി ഉയര്‍ന്നു. ചിലര്‍ ഉച്ചത്തില്‍ കൂവുന്നതും കണ്ടു!

സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക. ദിലീപിന്‍റെ നായികയായി എങ്ങനെ സനൂഷയെ സ്ക്രീനില്‍ പ്രസന്‍റ് ചെയ്തിരിക്കുന്നു എന്നത് കാണാനും ഒരു കൌതുകം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സന്ധ്യാമോഹന്‍ വിജയിച്ചു. സനൂഷ തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കി. ഒരു ചേര്‍ച്ചകേട് എവിടെയും അനുഭവപ്പെട്ടില്ല.

WEBDUNIA|
അടുത്ത പേജില്‍ - ഈ മാസ് മസാലയുടെ കഥ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :