ഫയര്‍മാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ശനി, 21 ഫെബ്രുവരി 2015 (17:11 IST)
കഥ കൂട്ടിക്കെട്ടി വന്നപ്പോള്‍ ഇടയ്ക്കിടെ ചില പാളിച്ചകളൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ, മൊത്തത്തില്‍ ഫയര്‍മാന്‍ പകരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. മമ്മൂട്ടിയുടെ ഹീറോ പരിവേഷം ബൂസ്റ്റ് ചെയ്യാനുള്ള ചില ശ്രമങ്ങളൊക്കെ കല്ലുകടിയാകുന്നുണ്ടെങ്കിലും അതൊക്കെ ക്ഷമിക്കാം. വലിയ ദുരന്തസ്ഥലത്ത് എങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കുന്ന ഒരു സിനിമയാണിത്. ഉദ്യോഗസ്ഥര്‍ ജോലിയോട് കാണുക്കേണ്ടുന്ന ഉത്തരവാദിത്തത്തേക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള പരാതികളൊക്കെ നായകന്‍ തിരിച്ചറിഞ്ഞ് വിളിച്ചുപറയുന്നത് കൈയടിക്ക് വക നല്‍കുന്നു.
 
ഇതുവരെ പറഞ്ഞുപഴകിയ കഥാപരിസരങ്ങളില്‍നിന്നുള്ള മാറ്റം ഈ സിനിമയ്ക്ക് ഗുണമായിട്ടുണ്ട്. മമ്മൂട്ടി കഴിഞ്ഞാല്‍ സലിം‌കുമാറും നായിക ഉഷയും നന്നായി. എന്നാല്‍ ഉണ്ണിമുകുന്ദന് പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിഞ്ഞില്ല.
 
ഒരു നല്ല സിനിമ കണ്ട തൃപ്തിയോടെയാണ് സിനിമ കണ്ടിറങ്ങിയത്. വലിയ ഇടവേളയ്ക്ക് ശേഷം വെബ്‌ദുനിയയ്ക്ക് ഇങ്ങനെ ഒരു കുറിപ്പ് നല്‍കാനും കഴിഞ്ഞു. രാത്രിയില്‍ ജോസഫ് ജെസെന്‍ വിളിച്ച് ഒരേ ചീത്ത. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാത്തതിന്. ദേഷ്യത്തില്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ഞാന്‍ വിച്ചുവിനോട് പറഞ്ഞു - "നിങ്ങളുടെ അപ്പയോട് പറഞ്ഞേക്ക്, അയാള്‍ടെ ഇപ്പോഴത്തെ ഭാര്യയെ വഴക്കുപറഞ്ഞാ മതീന്ന്".



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :