ഫയര്‍മാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ശനി, 21 ഫെബ്രുവരി 2015 (17:11 IST)
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിവസം കാണാനുള്ള എന്‍റെ ശ്രമം തടഞ്ഞത് എന്‍റെ ശരീരം തന്നെയാണ്. കടുത്ത ശ്വാസതടസം. ഒടുവില്‍ ഡോക്ടര്‍ ബിജോയ് എത്തി ആ മാസ്ക് മുഖത്ത് അണിയിച്ചപ്പോഴാണ് പ്രാണനുവേണ്ടിയുള്ള പിടച്ചിലൊന്ന് ശമിച്ചത്. അടുത്ത ദിവസം 'ഫയര്‍മാന്‍' കാണാന്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ 'വീടിന് പുറത്തിറങ്ങരുത്' എന്ന് ജോസഫിന്‍റെ ശകാരം ഫോണിലൂടെ. എന്‍റെ മനസറിയുന്ന അമ്മു പക്ഷേ എന്നെ തിയേറ്ററിലെത്തിച്ചു.
 
ഒരുപാടുകാലത്തിന് ശേഷമാണ് തിയേറ്ററില്‍ ഒരു സിനിമ കാണുന്നത്. മമ്മൂട്ടി പഴയതുപോലെതന്നെ. ഊര്‍ജ്ജസ്വലന്‍. സിനിമയെ അപ്പാടെ തോളിലേറ്റി നില്‍ക്കയാണ്. വാതകച്ചോര്‍ച്ച മൂലം ഏത് നിമിഷവും ഒരു നാടുമുഴുവന്‍ വെന്ത് വെണ്ണീറാകുമെന്ന സാഹചര്യമിരിക്കെ റെസ്ക്യൂ ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ക്യാപ്ടന്‍ വിജയ് ആയി മമ്മൂട്ടി ഗംഭീര പ്രകടനം നടത്തിയിരിക്കുന്നു.
 
അടുത്ത പേജില്‍ - ദീപുവിന്‍റെ ഏറ്റവും മികച്ച സിനിമ!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :