അവര്‍ മൂവരും കൂടി - മാത്യൂസും ഗ്രേസും അച്യുതമേനോനും ഒരു യാത്ര പോകുകയാണ്. ജീവിതത്തിന്‍റെ സായാഹ്നത്തിലെ ഏറ്റവും ആനന്ദകരവും ഒപ്പം വേദനാജനകവുമായ നിമിഷങ്ങളിലൂടെ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കാണ് പിന്നീട് നമ്മള്‍ സാക്‍ഷ്യം വഹിക്കുക. മോഹന്‍ലാലിനെ മലയാളികള്‍ ഇത്രയധികം സ്നേഹിച്ചുപോകുന്നത് എന്തുകൊണ്ടാണെന്ന് ‘പ്രണയം’ ബോധ്യപ്പെടുത്തി തരുന്നു. ഇയാള്‍ക്ക് പകരം വയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരാളില്ല.
തളര്‍ന്നുപോയ മാത്യൂസിനെ ഗ്രേസ് പരിചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍, ആത്മബന്ധങ്ങളുടെ ചിത്രീകരണത്തില്‍ ബ്ലെസിയുടെ മികവ് വീണ്ടും വെളിപ്പെടുത്തി. തന്‍മാത്രയില്‍ ഓര്‍മ്മകള്‍ നഷ്ടപ്പെട്ട രമേശനെ ഭാര്യ പരിചരിക്കുന്ന രംഗങ്ങള്‍ മനസില്‍ തെളിയും. അതിലും എത്ര ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് പ്രണയത്തില്‍ നമ്മള്‍ കാണുന്നത്. മാത്യൂസിന്‍റെ ശരീരത്തെയും മനസിനെയും ഗ്രേസിനെപ്പോലെ മനസിലാക്കിയ വേറെയാരുമില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന അയാളുടെ ഓരോ ചലനങ്ങളും മന്ത്രണങ്ങള്‍ പോലും ഗ്രേസിന് മനസിലാകുന്നു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് അനുപമമാണ്. ഇതുപോലെ, ഇത്രയും കൃത്യമായ, ഹൃദയത്തെ ഉലയ്ക്കുന്ന, കണ്ണീരണിയിക്കുന്ന ഒരു ക്ലൈമാക്സ് ഞാന്‍ അധികം കണ്ടിട്ടില്ല. കണ്ണീരിനിടയില്‍ ഞാന്‍ കൈതട്ടി ബ്ലെസിക്ക് അഭിനന്ദനം അറിയിച്ചു. നോക്കിയപ്പോള്‍ എന്‍റെ സമീപമിരുന്നവര്‍ എല്ലാം, തിയേറ്റര്‍ ആകെത്തന്നെ കയ്യടിച്ച് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.
WEBDUNIA|
അടുത്ത പേജില്‍ - പ്രണയം, സംഗീതത്തിന്‍റെ മാന്ത്രികാനുഭവം