തിയേറ്ററില്‍ പ്രണയം വിടര്‍ന്നു. അനുപം ഖേറാണ് ആദ്യം നമ്മുടെ മുന്നിലേക്ക് വരുന്നത് - അച്യുതമേനോന്‍ എന്ന കഥാപാത്രമായി. അദ്ദേഹം മകന്‍ സുരേഷി(അനൂപ് മേനോന്‍)ന്‍റെ ഫ്ലാറ്റിലേക്ക് താമസത്തിനായി വന്നിരിക്കുകയാണ്. ബ്ലെസിക്ക് ഉള്ള ആദ്യ അഭിനന്ദനം അവിടെനിന്നു തുടങ്ങുന്നു - ഈ ചിത്രത്തില്‍ അനുപം ഖേറിന്‍റെ മകന്‍റെ വേഷത്തില്‍ അനൂപ് മേനോനെ കാസ്റ്റ് ചെയ്തതിന്. ഒന്നാന്തരം തെരഞ്ഞെടുപ്പ് തന്നെ.
അച്യുതമേനോന്‍ തന്‍റെ ‘ഓര്‍മ്മജീവിതം’ അവിടെ ആരംഭിക്കുകയാണ്. അയാളുടെ ഉള്ളില്‍ ആരുമറിയാതെ, മായാതെ കിടക്കുന്ന ഒരു മുറിവുണ്ട്. ഒരു നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മ. പ്രണയം അയാളും ഭാര്യയും തമ്മിലായിരുന്നു. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ പ്രണയം അയാള്‍ക്ക് നഷ്ടപ്പെട്ടു. ഗ്രേസ്(ജയപ്രദ) എന്ന തന്‍റെ ഭാര്യയുമായി 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹമോചനം നടത്തിയതിന്‍റെ നഷ്ടബോധം ഈ വാര്‍ദ്ധക്യത്തില്‍ അയാളെ തളര്‍ത്തിയിരിക്കുന്നു. അവള്‍ ഇന്ന് തന്നോടൊപ്പം ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഏറ്റവും ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങളിലൂടെ കടന്നുപോകുന്നതിനൊടുവില്‍, അയാള്‍ തന്‍റെ ഗ്രേസിനെ അവിചാരിതമായി കണ്ടുമുട്ടുന്നു.
അവള്‍, ഗ്രേസ് താമസിക്കുന്നത് അവിടെ അടുത്തുതന്നെയാണ്. അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് മാത്യൂസിനൊപ്പം. മാത്യൂസ് ആയി അഭിനയിക്കുന്നത് ആരാണെന്നറിയില്ലേ? മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം - മോഹന്‍ലാല്‍! വളരെ സിമ്പിള്‍ ആയ ഒരു ഇന്‍ട്രൊഡക്ഷന്‍! എന്നില്‍ ഒരു തരിപ്പ് പടരുന്നത് ഞാന്‍ അറിഞ്ഞു. മാത്യൂസ് എന്ന വൃദ്ധനെ എത്രനോക്കിയിരുന്നാലും മതിയാവാത്തതുപോലെ. റേഡിയേഷന്‍ ചെയ്തതിന്‍റെ ഫലമായി വരണ്ടുണങ്ങിപ്പോയ എന്‍റെ ചുണ്ടുകള്‍ പിറുപിറുത്തു - യു ആര്‍ ലുക്കിങ് ഗ്രേറ്റ്, ലാല്‍...
WEBDUNIA|
അടുത്ത പേജില്‍ - പ്രണയം ആരോട്? മാത്യൂസിനോടോ അച്യുതമേനോനോടോ?