ട്രിവാന്‍ഡ്രം ലോഡ്ജ് - ഒരു ഗംഭീര സിനിമ

ഡെവിന്‍ ജോണ്‍സ്

PRO
ട്രിവാന്‍ഡ്രം ലോഡ്ജ് ഒരു വി കെ പി ചിത്രമാണോ. അതേ എന്നാണ് ഉത്തരം. എന്നാല്‍ അതിലുപരി ഇതൊരു അനൂപ് മേനോന്‍ ചിത്രമാണ്. അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും ട്രിവാന്‍ഡ്രം ലോഡ്ജ് അനൂപ് മേനോന്‍റെ അമേസിങ് പെര്‍ഫോമന്‍സ് ആണ്. വളരെ കൃത്യമായ, എഡിറ്റഡ് സ്ക്രിപ്റ്റാണ് ഈ സിനിമയുടെ ശക്തി. അതിന്‍റെ മനോഹരമായ എക്സിക്യൂഷന്‍ സാധ്യമാക്കിയതിലൂടെ വി കെ പി ബ്യൂട്ടിഫുളിനേക്കാള്‍ ഒരുപടി മുന്നേറി.

ഒരു ലോഡ്ജും അതുമായി ബന്ധപ്പെട്ട് കുറച്ചുപേരുടെ ജീവിതവുമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ പ്രമേയം. അബ്ദു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അബ്ദുവിന്‍റെ ലുക്ക് തന്നെ വ്യത്യസ്തമാണ്. സിനിമയില്‍ തന്നെ പറയുന്നതുപോലെ ഒരു ക്രിമിനലിന്‍റെയോ സെക്‍ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ ഒരാളുടെയോ മുഖഭാവങ്ങളാണ് അയാള്‍ക്ക്.

രവിശങ്കര്‍ എന്ന ലോഡ്ജുടമയായാണ് അനൂപ് മേനോന്‍. അയാള്‍ക്ക് ഈ ലോഡ്ജ് ലാഭമുണ്ടാക്കാനുള്ള ഒരു സ്ഥാപനമല്ല. ഹണി റോസ് അവതരിപ്പിക്കുന്നത് ധ്വനി നമ്പ്യാര്‍ എന്ന നായികാ കഥാപാത്രത്തെയാണ്. ധ്വനി വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രമാണ്.

രവിശങ്കറിന്‍റെ ഭാര്യ മാളവികയായി ഭാവന, സിനിമാ റിപ്പോര്‍ട്ടര്‍ ഷിബു വെള്ളായണിയായി സൈജു കുറുപ്പ്, വിരമിച്ച സെക്രട്ടേറിയറ്റ് ക്ലര്‍ക്കായി പി ബാലചന്ദ്രന്‍, പിയാനിസ്റ്റായി ജനാര്‍ദ്ദനന്‍, സുകുമാരി, പി ജയചന്ദ്രന്‍ തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് നല്‍കിയത്. മാസ്റ്റര്‍ ധനഞ്ജയും ബേബി നയന്‍‌താരയും തങ്ങളുടെ റോളുകള്‍ ഉജ്ജ്വലമാക്കി.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
അടുത്ത പേജില്‍ - പ്രണയവും കാമവും !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :