അനൂപിന്‍റെയല്ല, ശങ്കര്‍ രാമകൃഷ്ണന്‍റെ ഡ്രൈവറാണ് മമ്മൂട്ടി !
WEBDUNIA|
PRO
അനൂപ് മേനോന്‍റെയല്ല, ശങ്കര്‍ രാമകൃഷ്ണന്‍റെ ഡ്രൈവറാണ് മമ്മൂട്ടി. ഇതെന്ത് കാര്യമെന്നാണോ? രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കാര്യമാണ് പറയുന്നത്. പടത്തിന് പേര് ‘ബാവുട്ടിയുടെ നാമത്തില്‍’.
മുമ്പ് പ്രഖ്യാപിച്ച ‘മലബാര്‍’ എന്ന സിനിമയാണ് ‘ബാവുട്ടിയുടെ നാമത്തില്‍’ ആയി മാറുന്നത്. അനൂപ് മേനോനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് രഞ്ജിത് - ജി എസ് വിജയന്‍ ടീം ‘മലബാര്‍’ ആലോചിച്ചത്. അനൂപിന് ഇപ്പോള്‍ നിന്നുതിരിയാന്‍ കഴിയാത്തത്ര തിരക്കായതിനാല്‍ മറ്റൊരു താരത്തെ പ്രധാനവേഷത്തിലേക്ക് പരിഗണിക്കാന്‍ വിജയനും രഞ്ജിത്തും നിര്‍ബന്ധിതരാകുകയായിരുന്നു. സ്പിരിറ്റിലെ അലക്സിയെ ഗംഭീരമാക്കിയ ശങ്കര്‍ രാമകൃഷ്ണനെത്തന്നെ ഒടുവില്‍ ആ വേഷം ചെയ്യാനായി കണ്ടെത്തി.
എന്നാല്‍ ഇതിനര്‍ത്ഥം, അനൂപ് ഈ സിനിമയുമായി സഹകരിക്കില്ല എന്നല്ല. ചെറിയൊരു വേഷത്തില്‍ അനൂപ് മേനോന്‍ എത്തുന്നുണ്ട്. ബാവുട്ടി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു കാര്‍ ഡ്രൈവറുടെ ചിന്തയിലൂടെ ലോകത്തെ കാണാനുള്ള ശ്രമമാണ് ‘ബാവുട്ടിയുടെ നാമത്തില്‍’. രഞ്ജിത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന എഴുത്തുരീതിയായ ബ്ലാക്ക് ഹ്യൂമര്‍ തന്നെയാണ് ഈ സിനിമയുടെയും പ്ലാറ്റ്ഫോം.
പട്ടാമ്പിയില്‍ സെപ്റ്റംബര്‍ 10ന് ചിത്രീകരണമാരംഭിക്കുന്ന ‘ബാവുട്ടിയുടെ നാമത്തില്‍’ ക്യാപിറ്റോള്‍ ഫിലിംസിന്‍റെ ബാനറില്‍ രഞ്ജിത് തന്നെ നിര്‍മ്മിക്കും. സെവന്‍ ആര്‍ട്സ് ആണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്.