രഞ്ജിത്തുമായി പ്രശ്നമില്ല, മലബാര്‍ ഒരുക്കുന്നത് ജി എസ് വിജയന്‍ തന്നെ
WEBDUNIA|
PRO
രഞ്ജിത്തിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന ‘മലബാര്‍’ എന്ന ചിത്രത്തിന്‍റെ സംവിധാനച്ചുമതലയില്‍ നിന്ന് ജി എസ് വിജയനെ ഒഴിവാക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റ്. വിജയന്‍ തന്നെയായിരിക്കും ‘മലബാര്‍’ സംവിധാനം ചെയ്യുക. എന്നാല്‍ മലബാര്‍ എന്ന പേര് മാറുമെന്ന് ഉറപ്പായിട്ടുണ്ട്.
ഈ സിനിമയുടെ തിരക്കഥ രഞ്ജിത് പൊളിച്ചെഴുതിയിരിക്കുകയാണ്. ആദ്യമെഴുതിയ തിരക്കഥ തുടര്‍ന്നുള്ള വായനയില്‍ കൂടുതല്‍ നന്നാക്കാനായി മാറ്റിയെഴുതുകയായിരുന്നു. തിരക്കഥയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. മലബാറിന്‍റെ ചിത്രീകരണം ഓണക്കാലത്ത് ആരംഭിക്കാനിരുന്നതാണ്. തിരക്കഥയില്‍ മാറ്റങ്ങള്‍ വേണ്ടിവന്നതിനാല്‍ ചിത്രം ഇനി ഒക്ടോബറിലേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.
തിരക്കഥയില്‍ മാറ്റമുണ്ടായതോടെ ‘മലബാര്‍’ എന്നതിനേക്കാള്‍ കൂടുതല്‍ യോജിക്കുന്ന മറ്റൊരു പേരിനായാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അനൂപ് മേനോനും കാവ്യാ മാധവനുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാര്‍ ഡ്രൈവറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ഇതൊരു റോഡ് മൂവിയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്. അതേസമയം, ചിത്രത്തില്‍ അനൂപ് മേനോന് പകരം നരേനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. അനൂപിന് ഡേറ്റില്ലാത്തതിനാലാണ് ഇതെന്നാണ് അറിയുന്നത്.
ചരിത്രം, ആനവാല്‍ മോതിരം, സാഫല്യം തുടങ്ങിയ വിജയചിത്രങ്ങളുടെ സംവിധായകനാണ് ജി എസ് വിജയന്‍. ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.