മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘മലബാര്‍’ എന്ന സിനിമയുടെ തിരക്കഥ രഞ്ജിത് പൊളിച്ചെഴുതിയതായി റിപ്പോര്‍ട്ട്. ആദ്യമെഴുതിയ തിരക്കഥ തുടര്‍ന്നുള്ള വായനയില്‍ കൂടുതല്‍ നന്നാക്കാനായി മാറ്റിയെഴുതുകയായിരുന്നു. തിരക്കഥയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവച്ചു.
ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഓണക്കാലത്ത് ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ വേണ്ടിവന്നതിനാല്‍ ചിത്രം ഇനി ഒക്ടോബറിലേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.
‘മലബാര്‍’ എന്ന പേര് മാറ്റുന്നതിനേക്കുറിച്ചും രഞ്ജിത്തും ജി എസ് വിജയനും ആലോചിക്കുകയാണ്. തിരക്കഥയില്‍ മാറ്റമുണ്ടായതോടെ കൂടുതല്‍ യോജിക്കുന്ന മറ്റൊരു പേരിനായാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അനൂപ് മേനോനും കാവ്യാ മാധവനുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാര്‍ ഡ്രൈവറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ഇതൊരു റോഡ് മൂവിയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്.
ചരിത്രം, ആനവാല്‍ മോതിരം, സാഫല്യം തുടങ്ങിയ വിജയചിത്രങ്ങളുടെ സംവിധായകനാണ് ജി എസ് വിജയന്‍. ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.