WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഒരു സൂപ്പര്‍ സിനിമ കണ്ടു, പേര് - ട്രിവാന്‍ഡ്രം ലോഡ്ജ്. മുമ്പ് നമുക്ക് ‘ബ്യൂട്ടിഫുള്‍‘ സമ്മാനിച്ച അതേ ടീം. വി കെ പ്രകാശ് - അനൂപ് മേനോന്‍ - ജയസൂര്യ ത്രയത്തിന്‍റെ ചിത്രം. നല്ല ഒന്നാന്തരമൊരു സിനിമയാണെന്ന് ആദ്യമേ പറയട്ടെ. ധൈര്യപൂര്‍വം ആര്‍ക്കും റെക്കമെന്‍റ് ചെയ്യാവുന്ന സിനിമ.
മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ എന്ന് ഇപ്പോള്‍ കളിയാക്കി വിളിക്കുന്ന കൂട്ടത്തില്‍ പെടുമോ ഈ സിനിമ എന്നറിയില്ല. എന്‍റെ അഭിപ്രായത്തില്‍ രണ്ടുതരം സിനിമകളേ ഇവിടെയുള്ളൂ - നല്ല സിനിമയും ചീത്ത സിനിമയും. ട്രിവാന്‍ഡ്രം ലോഡ്ജ് എന്തുകൊണ്ടും നല്ല സിനിമകളുടെ ഗണത്തില്‍ തന്നെ.
ആദിമധ്യാന്തം പറഞ്ഞുകേള്‍പ്പിക്കാവുന്ന ഒരു കഥയൊന്നും ട്രിവാന്‍ഡ്രം ലോഡ്ജിനില്ല. ഇതൊരു വിഷ്വല്‍ എക്സ്പീരിയന്‍സാണ്. കോമഡിയും ഇമോഷനും സെന്‍റിമെന്‍റ്സുമെല്ലാം ഈ സിനിമയില്‍ നിന്ന് അനുഭവിക്കാം. അവ കൃത്യമായ അളവില്‍ കൂട്ടിച്ചേര്‍ത്ത ഒരു മസാലയല്ല, അറിയാതെ സംഭവിക്കുന്ന മനോഹരമായ ഒത്തുചേരലാണ്.
അടുത്ത പേജില്‍ - പൂര്‍ണമായും അനൂപ് മേനോന്‍ ചിത്രം !