മോഹന്‍ലാലിന്‍റെ അഭിനയത്തേക്കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. അദ്ദേഹത്തെപോലെ ഒരു മഹാനടനെ വേണ്ടവിധം ഉപയോഗിക്കാനാവാതെ പോയ ചിത്രങ്ങളില്‍ ഒന്നുകൂടി എന്നുമാത്രം. മോഹന്‍ലാലിന്‍റെ മാസ്മരികപ്രകടനം പ്രതീക്ഷിച്ചുവരുന്നവര്‍ക്ക് വലിയ നഷ്ടബോധം തോന്നുമെന്ന് തീര്‍ച്ച.
ഗീതാഞ്ജലി ഏതെങ്കിലും ഒരു ആക്ടര്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ അത് നിഷാനാണ്. അനൂപ് എന്ന കഥാപാത്രത്തെ നിഷാന്‍ മനോഹരമാക്കി. ഇന്നസെന്‍റിന്‍റെ രണ്ടാം വരവും നിരാശനല്‍കി. ഇന്നസെന്‍റിന്‍റെ കഥാപാത്രം തുടക്കത്തില്‍ എത്തുന്നതിന് ഒരു ഉദ്ദേശ്യമുണ്ട്. എന്നാല്‍ കഥ പോകെപ്പോകെ ആ ഉദ്ദേശ്യമൊക്കെ മറന്ന് അയാള്‍ അവിടെ കൂടുകയാണ്. കഥാപാത്രസൃഷ്ടിയിലെ സത്യസന്ധതയില്ലായ്മയ്ക്ക് കൃത്യമായ ഉദാഹരണം. ഹരിശ്രീ അശോകന്‍റെ കഥാപാത്രമൊക്കെ ചിരിയല്ല, സഹതാപമാണ് ഉണര്‍ത്തിയത്. മണിച്ചിത്രത്താഴില്‍ തിലകന്‍ ചെയ്ത കഥാപാത്രത്തെ ഗീതാഞ്ജലിയില്‍ നാസര്‍ അവതരിപ്പിക്കുന്നു. മന്ത്രവാദിയല്ല, ബിഷപ്പ് ആണെന്ന് മാത്രം മാറ്റം.
സിദ്ദിക്ക് ആണ് ഈ ചിത്രത്തില്‍ തിളങ്ങിയ ഒരു നടന്‍. തമ്പിച്ചായന്‍ എന്ന കഥാപാത്രം, അതിന്‍റെ നിഗൂഢത എല്ലാം സിദ്ദിക്കിന്‍റെ കൈയില്‍ ഭദ്രം. ഗണേഷ്കുമാറിനൊന്നും കാര്യമായ പ്രാധാന്യമില്ല. സീമയുടെ കഥാപാത്രം(ഗീതയുടെയും അഞ്ജലിയുടെയും അമ്മ) സിനിമയുടെ തുടക്കം മുതല്‍ കോമാ സ്റ്റേജിലാണ്. പടം തീരാറാകുമ്പോള്‍ പക്ഷേ, അവര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്.
ഗീതയും അഞ്ജലിയുമായി വന്ന കീര്‍ത്തി വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ഉജ്ജ്വലമായി പെര്‍ഫോം ചെയ്യാന്‍ കഴിയുമായിരുന്ന കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പക്ഷേ കീര്‍ത്തി ശരാശരിയിലൊതുങ്ങി. ക്ലൈമാക്സില്‍ പോലും അവരുടെ പ്രകടനം പ്രേക്ഷകരുടെ മനസിനെ സ്പര്‍ശിക്കുന്നില്ല.