'ഗദ്ദാമ’: കമലും കാവ്യയും വിസ്മയിപ്പിക്കുന്നു!

യാത്രി ജെസെന്‍

PRO
സാമൂഹ്യപ്രവര്‍ത്തകനായ റസാക്ക് എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. റസാക്കിന്‍റെ രംഗപ്രവേശത്തോടെ അശ്വതിയുടെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നു. എങ്കിലും പരീക്ഷണങ്ങള്‍ അവസാനിക്കുകയില്ലല്ലോ. മണല്‍ക്കാട്ടില്‍ അവളെ കാണാതായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ പൊള്ളുന്ന വെയിലില്‍ ആ മരുഭൂമിയില്‍ അവള്‍ അലയുകയാണ്.

എന്ന സിനിമയിലൂടെ കാവ്യാ മാധവന്‍ വിസ്മയിപ്പിക്കുകയാണ്. തന്‍റെ രണ്ടാം വരവ് ഈ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് അവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാവും. അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശാരീരികമായി അവര്‍ ഏറെ ബുദ്ധിമുട്ടിയിരിക്കുന്നു. ആ കണ്ണുകളിലെ നിസഹായതയില്‍ ഒരംശം പോലും കൃത്രിമത്വം നമുക്കു കണ്ടെത്താനാവില്ല.

കെ യു ഇഖ്ബാലിന്‍റെ കഥയ്ക്ക് കെ ഗിരീഷ്കുമാറും കമലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ സംഭാഷണങ്ങളാണ് ഈ സിനിമയെ പ്രിയപ്പെട്ടതാക്കുന്ന ഒരു ഘടകം. അതുപോലെ മനോഹരമായ രണ്ടു ഗാനങ്ങളും. പശ്ചാത്തല സംഗീതം ഗംഭീരം.

ശിക്കാറിന് ശേഷം മനോജ് പിള്ളയുടെ ഛായാഗ്രഹണവിസ്മയത്തിന് നമ്മള്‍ സാക്ഷിയാകുന്ന സിനിമയാകുന്ന ഗദ്ദാമ. കഥയോട് ചേര്‍ന്നുനില്‍ക്കുന്ന ക്യാമറാചലനങ്ങളാണ് മനോജ് നല്‍കുന്നത്. അശ്വതി മരുഭൂമിയിലൂടെ അലയുന്ന രംഗങ്ങളില്‍ മണലിന്‍റെ ചൂട് പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ ഛായാഗ്രാഹകന് കഴിയുന്നു.

WEBDUNIA|
ബിജുമേനോന്‍, കെ പി എ സി ലളിത, സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി തുടങ്ങി എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ‘ഗദ്ദാമ’ ഒരു പുതിയ അനുഭവമാണ്. ട്രാഫിക്, അര്‍ജുനന്‍ സാക്ഷി, ഗദ്ദാമ. മലയാള സിനിമ അതിന്‍റെ ശരിയായ പാതയിലാണെന്ന് തോന്നുന്നു. നമുക്ക് നഷ്ടമായ ആ വസന്തകാലം മടങ്ങിവരുന്നതിന്‍റെ തുടക്കമാകട്ടെ ഈ സിനിമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :