അറബിനാട്ടിലെ വീട്ടുജോലിക്കാരാണ് ഗദ്ദാമകള്‍. കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം പാലക്കാട് പട്ടാമ്പിയില്‍ നിന്നും വന്ന് ഗദ്ദാമയാകുന്നവളാണ്. ഒരു ഗ്രാമത്തിന്‍റെ നിഷ്കളങ്കതകളെല്ലാമുള്ള പെണ്‍കുട്ടി. അവള്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല അവിടെ അനുഭവിക്കേണ്ടിവന്ന പീഢനം. ഒടുവില്‍ സഹിക്കവയ്യാതെ അവള്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. ഒരു മണല്‍ക്കാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന അവളുടെ ദുരിതം വര്‍ണനാതീതം.
(സംവിധായകന്‍ ബ്ലെസിക്ക് ഇനി കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും എന്നു തോന്നുന്നു. അദ്ദേഹം ഉടന്‍ ചെയ്യാനിരിക്കുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ കഥ ഇതിലും തീവ്രമാക്കണമല്ലോ.)
കാലത്തിന്‍റെ കളികള്‍ കൊണ്ട് ഗള്‍ഫില്‍ ഗദ്ദാമയാകേണ്ടിവന്നവളാണ് അശ്വതി. നാട്ടില്‍ അത്യാവശ്യം ഗുണ്ടായിസവും വെള്ളമടിയുമൊക്കെയായി കഴിയുന്ന ജെ സി ബി ഓപ്പറേറ്റര്‍ രാധാകൃഷ്ണന്‍(ബിജു മേനോന്‍) അവളെ വിവാഹം കഴിക്കുന്നു. വിവാഹശേഷം അയാള്‍ നന്നായെങ്കിലും വിധിയുടെ ചതിക്കുഴി അവള്‍ക്കായി തീര്‍ത്തിരുന്നത് മറ്റൊന്നായിരുന്നു. അങ്ങുദൂരെ മണലാരണ്യത്തില്‍ ഒരു വീട്ടുജോലിക്കാരിയുടെ വേഷം അവള്‍ക്കായി കാത്തിരിപ്പുണ്ടായിരുന്നു.
WEBDUNIA|
അടുത്ത പേജില്‍ - ശ്രീനിവാസന്‍റെ വരവും വഴിത്തിരിവുകളും