'ഗദ്ദാമ’: കമലും കാവ്യയും വിസ്മയിപ്പിക്കുന്നു!

യാത്രി ജെസെന്‍

WEBDUNIA|
PRO
ഗദ്ദാമ. പേര് അസാധാരണമാണ്. ചിത്രവും അങ്ങനെയായിരിക്കുമോ എന്ന ആകാംക്ഷയിലാണ് കാണാന്‍ കയറിയത്. മഞ്ജുവാര്യരും സംയുക്തവര്‍മയും നല്ല സിനിമയാണെന്ന് പറയുമ്പോള്‍ അതില്‍ വസ്തുതയില്ലാതെ വഴിയില്ല. സംവിധായകന്‍റെ സ്ഥാനത്ത് കമലും നായികയായി കാവ്യയുമാണല്ലോ. സിനിമ കണ്ടുതീര്‍ന്നപ്പോള്‍ തോന്നിയത് ഒരു വാചകത്തില്‍ പറയുകയാണെങ്കില്‍ - ഒരു കണ്ണീര്‍ത്തുള്ളി പോലെ ശുദ്ധസുന്ദരമായ സിനിമ.

ഒരു സ്ത്രീയുടെ കണ്ണീരിനെ, ദയനീയതയെ, നിസഹായാവസ്ഥയെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുകയാണ് കമല്‍. മനസിനെ ആര്‍ദ്രമാക്കുന്ന മാജിക് - മധുരനൊമ്പരക്കാറ്റിലും പെരുമഴക്കാലത്തിലും നമ്മള്‍ കണ്ട അതേ ഹൃദ്യത - ഗദ്ദാമയിലും അനുഭവിക്കാം. ഒരു സംഭവകഥയുടെ, വച്ചുകെട്ടലുകളില്ലാത്ത ആവിഷ്കാരം. കാലത്തിന് ആവശ്യമായ സിനിമയാണിത്. കാണുന്നില്ലെങ്കില്‍ കമലിന്‍റെ ഏറ്റവും നല്ല സിനിമ, കാവ്യാ മാധവന്‍റെ ഏറ്റവും നല്ല സിനിമയാണ് നമ്മള്‍ കാണാതെ ഒഴിവാക്കുന്നത്.

അടുത്ത പേജില്‍ - അവളുടെ ജീവിതം തകര്‍ന്നതെങ്ങനെ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :